Friday
23 Aug 2019

സിബിഎസ്‌ഇ പത്താം ക്ലാസ് പരീക്ഷാ ഫലം ഇന്ന് പ്രഖ്യാപിക്കുമെന്ന വാര്‍ത്തക്കുപിന്നില്‍

By: Web Desk | Sunday 5 May 2019 9:29 AM IST


ന്യൂഡല്‍ഹി: സിബിഎസ്‌ഇ പത്താം ക്ലാസ് പരീക്ഷാ ഫലം ഇന്ന് പ്രഖ്യാപിക്കുമെന്നത് വ്യാജവാര്‍ത്ത. സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് സെക്കന്‍ണ്ടറി എഡ്യൂക്കേഷന്‍ ഇന്നു ഫലം പ്രഖ്യാപിക്കുമെന്ന് ചില സാമൂഹികമാധ്യമങ്ങളില്‍വന്ന വാര്‍ത്ത ദേശീയ മാധ്യമങ്ങള്‍ ഏറ്റുപിടിച്ചതോടെയാണ് സിബിഎസ്ഇ   പിആര്‍ഒ ഇന്ന് ഫലപ്രഖ്യാപനമില്ലെന്ന് ട്വീറ്റ് ചെയ്തത്.  എന്നാല്‍ അടുത്തദിവസങ്ങളില്‍തന്നെ ഫലപ്രഖ്യാപനമുണ്ടാകുമെന്നാണ് സൂചന . cbse.nic.in, cbseresults.nic.in എന്നീ ഔദ്യോഗിക വെബ്‌സൈറ്റുകളിലൂടെയാണ് ഫലം അറിയാന്‍ കഴിയുക. examresults.in, indiaresults.com, results.gov.in എന്നീ സെറ്റുകളിലൂടെയും ഫലം പരിശോധിക്കാന്‍ കഴിയും.

ഫെബ്രുവരി 21 നാണ് സിബിഎസ്‌ഇ പത്താം ക്ലാസ് പരീക്ഷ ആരംഭിച്ചത്. മാര്‍ച്ച്‌ 29നായിരുന്നു പരീക്ഷ അവസാനിച്ചത്. 18.19 ലക്ഷം കുട്ടികളായിരുന്നു സിബിഎസ്‌ഇ പത്താംക്ലാസ് പരീക്ഷ എഴുതിയത്. 2018 ല്‍ മെയ് 29ന് വൈകീട്ട് നാല് മണിക്കായിരുന്നു. സിബിഎസ്‌ഇ പത്താം ക്ലാസ് പരീക്ഷാ ഫലം പ്രഖ്യാപിച്ചിരുന്നത്. അന്ന് 16.38 ലക്ഷം കുട്ടികളായിരുന്നു പരീക്ഷ എഴുതിയത്. 86.67 ശതമാനമായിരുന്നു കഴിഞ്ഞവര്‍ഷത്തെ വിജയശതമാനം.

Related News