സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷ റദ്ദാക്കണമെന്ന ഹര്‍ജി പരിഗണിക്കുന്നത് സുപ്രീംകോടതി വ്യാഴാഴ്ചത്തേക്ക് മാറ്റി. പരീക്ഷ സംബന്ധിച്ച് രണ്ടു ദിവസത്തിനകം തിരുമാനം ഉണ്ടാകുമെന്ന് കേന്ദ്രസര്‍ക്കാര്‍ അറിയിച്ച സാഹചര്യത്തില്‍ ആണ് നടപടി. രാജ്യത്ത് കോവിഡ് രണ്ടാം തരംഗം ശക്തമായതിനാല്‍ പരീക്ഷ റദ്ദാക്കാന്‍ സിബിഎസ്ഇ അടക്കമുള്ള ഏജന്‍സികള്‍ക്ക് നിര്‍ദേശം നല്‍കണമെന്നാണ് അഭിഭാഷക മമ്ത ശര്‍മ സമര്‍പ്പിച്ചിട്ടുള്ള പൊതുതാല്‍പര്യ ഹര്‍ജിയിലെ ആവശ്യം.
ജസ്റ്റിസ് എഎം ഖാന്‍വില്‍ക്കര്‍, ജസ്റ്റിസ് ദിനേഷ് മഹേശ്വരി എന്നിവരുടെ ബഞ്ചാണ് ഹര്‍ജി വീണ്ടും പരിഗണിക്കുക. മൂല്യനിര്‍ണയത്തിന് ബദല്‍ സംവിധാനം കാണണമെന്നും ആവശ്യപ്പെട്ടുണ്ട്. അതേസമയം പന്ത്രണ്ടാം ക്ലാസ് പരീക്ഷ ഒഴിവാക്കുന്നത് കേന്ദ്രസര്‍ക്കാരിന്റെ പരിഗണനയില്‍ ആണ്.
വിദ്യാര്‍ത്ഥികളുടെ 9, 10, 11 ക്ലാസുകളിലെ മാര്‍ക്ക് പരിഗണിച്ച് മാര്‍ക്ക് നല്‍കാനാണ് ആലോചനയിലുള്ളത്. സംസ്ഥാനങ്ങളുടെ നിലപാട് അറിഞ്ഞശേഷം അന്തിമതീരുമാനം എടുക്കാമെന്നാണ് സര്‍ക്കാര്‍ നിലപാട്.
english summary; CBSE 12th CLASS EXAMINATION FOLLOW UP
YOU MAY ALSO LIKE THIS VIDEO;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.