രാജ്യത്തെ എല്ലാ സിബിഎസ്ഇ പരീക്ഷകളും മാറ്റിവെക്കാൻ നിർദ്ദേശം. നിലവില്‍ നടക്കുന്ന സിബിഎസ്‍ഇ, സര്‍വ്വകലാശാല പരീക്ഷകള്‍ നിര്‍ത്തിവെക്കാനാണ് കേന്ദ്ര മാനവ വിഭവശേഷി മന്ത്രാലയത്തിന്‍റെ തീരുമാനം. മാര്‍ച്ച് 31 ന് ശേഷമായിരിക്കും പരീക്ഷകള്‍ ഇനി ഉണ്ടാവുക. എല്ലാ സ്‍കൂളുകളും സർവ്വകലാശാലകളും സാങ്കേതിക സർവ്വകലാശാലകളും അടക്കണം. കോവിഡ് 19 ന്റെ പശ്ചാത്തലത്തിലാണ് തീരുമാനം.
അതേസമയം സംസ്ഥാനത്ത് പരീക്ഷകള്‍ക്ക് മാറ്റമില്ലെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ വ്യക്തമാക്കി. എസ്എസ്എല്‍സി, ഹയര്‍സെക്കന്‍ഡറി പരീക്ഷകള്‍ മാറ്റമില്ലാതെ നടക്കും. വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി പരീക്ഷകളും തുടരും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.