19 April 2024, Friday

Related news

February 1, 2024
December 27, 2023
May 12, 2023
May 4, 2023
March 18, 2023
July 22, 2022
July 22, 2022
July 22, 2022
July 4, 2022
April 23, 2022

സിബിഎസ്ഇ പത്ത്, പതിനൊന്ന് ക്ലാസ് പരീക്ഷ നവംബറില്‍: പരീക്ഷ നടക്കുക എംസിക്യു-ഒഎംആര്‍ സംവിധാനത്തില്‍

Janayugom Webdesk
ന്യൂഡല്‍ഹി
September 19, 2021 9:59 am

സിബിഎസ്ഇ പത്ത്, 11 ക്ലാസുകളിലെ ഒന്നാം ടേം പരീക്ഷകള്‍ നവംബറില്‍ നടത്താന്‍ തീരുമാനമായി. രണ്ട് ടേമുകളായാണ് ഈ അധ്യായന വർഷത്തെ സി.ബി.എസ്.ഇ വിഭജിച്ചിട്ടുള്ളത്. രണ്ടാം ടേം പരീക്ഷ 2022 മാർച്ച്- ഏപ്രിൽ മാസങ്ങളിലാകും നടക്കുക.
മൾട്ടിപ്പിൾ ചോയ്സ് ഒപ്റ്റിക്കൽ മാർക്ക് റെക​ഗ്നിഷൻ (MCQ-OMR) ചോദ്യ പേപ്പറുകൾ ഉപയോഗിച്ചാകും പരീക്ഷ നടത്തുക. പരിക്ഷയുടെ ദൈർഘ്യം 90 മിനിറ്റാകും. ഓൺലൈൻ പരീക്ഷ സാധ്യമല്ലെന്ന് സി.ബി.എസ്.ഇ അറിയിച്ചിരുന്നു. ആദ്യ ടേമിൽ ഒബ്ജക്ടിവ് ടൈപ്പ് ചോദ്യങ്ങളാകും ഉണ്ടാകുക. അതിനിടെ, പത്താം ക്ലാസ്, 12-ാം ക്ലാസ് ബോർഡ് പരീക്ഷയ്ക്കായി പരീക്ഷാർത്ഥികളുടെ പട്ടിക സമർപ്പിക്കാൻ സിബിഎസ്ഇ സ്കൂളുകളോട് ആവശ്യപ്പെട്ടു. cbse.gov.in എന്ന വെബ്സൈറ്റിലെ ഇ‑പരീക്ഷ പോർട്ടലിൽ കയറി പട്ടിക സമർപ്പിക്കാം.

Eng­lish Sum­ma­ry: CBSE Class X and XII Exam­i­na­tion in November

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.