June 5, 2023 Monday

Related news

February 9, 2022
October 15, 2021
September 19, 2021
June 17, 2021
June 1, 2021
May 31, 2021
May 31, 2021
May 30, 2021
May 28, 2021
April 12, 2021

സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷ ഒഴിവാക്കുമോ? പരീക്ഷ റദ്ദാക്കണമെന്ന ഹ‍‍ർജി ഇന്ന് സുപ്രീം കോടതി പരിഗണിക്കും

Janayugom Webdesk
May 31, 2021 10:28 am

സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷ ഒഴിവാക്കുന്ന കാര്യം കേന്ദ്ര സർക്കാരിന്‍റെ പരിഗണനയിലിരിക്കെ വിഷയം ഇന്ന് സുപ്രീം കോടതി പരിശോധിക്കും.പരീക്ഷകൾ റദ്ദാക്കണമെന്നാവശ്യപ്പെട്ടുള്ള ഹ‍‍ർജിയാണ് സുപ്രീം കോടതി ഇന്ന് പരിഗണിക്കുന്നത്. അവധിക്കാല ബെഞ്ചിലെ ജഡ്ജിമാരായ ജസ്റ്റിസ് എ.എം. ഖാൻവിൽക്കർ, ജസ്റ്റിസ് ദിനേശ് മഹേശ്വരി എന്നിവരാണ് അഭിഭാഷക മമത ശർമ സമർപ്പിച്ച പൊതുതാൽപര്യ ഹർജി പരിഗണിക്കുന്നത്. നാളെ കേന്ദ്ര സർക്കാരിന്‍റെ അന്തിമതീരുമാനം വരാനിരിക്കെ കോടതി നീരീക്ഷണം പ്രധാനമാകും.

അതേസമയം മൂന്ന് വർഷത്തെ മാർക്ക് കണക്കിലെടുത്ത് ഇന്‍റേണൽ മാർക്ക് നൽകി പരീക്ഷ ഒഴിവാക്കാനുള്ള ആലോചനയാണ് കേന്ദ്രസർക്കാരിൽ നടക്കുന്നതെന്നാണ് വ്യക്തമാകുന്നത്. 9, 10,11 ക്ലാസ്സുകളിലെ മാർക്ക് പരിഗണിച്ച ശേഷം ഇന്‍റേണൽ മാർക്ക് നൽകുന്ന കാര്യമാണ് ആലോചനയിലുള്ളത്. ഐസിഎസ്ഇ കൗൺസിൽ കഴിഞ്ഞ ദിവസം മൂന്നു കള്ലാസുകളിലെ ശരാശരി മാർക്ക് അറിയിക്കാൻ സ്കൂളുകൾക്ക് സർക്കുലർ നല്കിയിരുന്നു. ഇതോടെയാണ് സിബിഎസ്ഇയും ഇതേ വഴിക്ക് നീങ്ങുന്നു എന്ന സൂചന പുറത്തു വന്നത്.

പരീക്ഷ നടത്തേണ്ടതുണ്ടോ എന്നതിൽ സംസ്ഥാനങ്ങളുമായി കേന്ദ്രം വിശദമായ ചർച്ച നടത്തിയിരുന്നു. സംസ്ഥാനങ്ങൾ കേന്ദ്ര നിർദ്ദേശത്തിൽ രേഖാമൂലം പ്രതികരണം നല്കിയിട്ടുണ്ട്. ചില സംസ്ഥാനങ്ങൾ പരീക്ഷ ഉപേക്ഷിക്കണം എന്ന നിലപാടിൽ ഉറച്ചു നിൽക്കുകയാണ്. ഒന്നുകിൽ ഓഗസ്റ്റിൽ പരീക്ഷ നടത്തുക അതെല്ലെങ്കിൽ പരീക്ഷയുടെ സമയദൈര്‍ഘ്യം കുറയ്ക്കുക. മൂന്നു മണിക്കൂറിനു പകരം ഒന്നര മണിക്കൂര്‍ അവരവരുടെ സ്‌കൂളുകളില്‍ തന്നെ പരീക്ഷയെഴുതാൻ അനുവദിക്കുക. ഈ നിർദ്ദേശങ്ങൾക്കൊപ്പമാണ് മൂന്നു വർഷത്തെ ഇൻറേണൽ മാർക്ക് എന്ന സാധ്യത കൂടി അവസാന നിമിഷം പരിഗണനയിൽ ഉള്ളത്.
eng­lish summary;CBSE Exam, court here peti­tion seek­ing can­cel­la­tion of the examination
you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.