Web Desk

ന്യൂഡല്‍ഹി

June 21, 2021, 1:39 pm

സിബിഎസ്ഇ പരീക്ഷാ നടത്തിപ്പ് തീരുമാനം പുനഃപരിശോധിക്കില്ലെന്ന് സുപ്രീംകോടതി

Janayugom Online

സിബിഎസ്ഇ പരീക്ഷാ നടത്തിപ്പ് തീരുമാനം പുനഃപരിശോധിക്കില്ലെന്ന് സുപ്രീംകോടതി. അനിശ്ചിതത്വം അല്ല വിദ്യാർത്ഥികൾക്ക് പ്രതീക്ഷ നൽകുക ആണ് വേണ്ടതെന്ന് ജസ്റ്റിസ് എ എം ഖാൻവിൽക്കർ അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി.

നിലവിൽ പത്താം ക്ലാസ് പരീക്ഷാ മാർക്കും പതിനൊന്നാം ക്ലാസ് പരീക്ഷാ മാർക്കും 12-ാം ക്ലാസ് പ്രീബോർഡ് പരീക്ഷയും പ്രാക്ടിക്കൽ പരീക്ഷയും ഇന്റേണൽ മാർക്കും അടിസ്ഥാനമാക്കിയാണ് സിബിഎസ്ഇ 12-ാം ക്ലാസ് മാർക്ക് നിർണയം.

അതേസമയം 6 വർഷത്തെ മാർക്കുകൾ പരിഗണിച്ചാണ് ഐ സി എസ് ഇ മൂല്യനിർണയം. സിബിഎസ് ഇ, ഐസിഎസ്ഇ എന്നിവയ്ക്ക് ഒരേ മാനദണ്ഡങ്ങൾ വേണമെന്ന് ഹർജിക്കാർ വ്യക്തമാക്കിയിരുന്നു. ഹർജികൾ പരിഗണിക്കുന്നത് നാളത്തേക്ക് മാറ്റി.

Eng­lish sum­ma­ry; cbse exam deci­sion will be not recon­sid­ered: supreme court

You may also like this video;