20 April 2024, Saturday

Related news

February 1, 2024
December 27, 2023
May 12, 2023
May 4, 2023
March 18, 2023
July 22, 2022
July 22, 2022
July 22, 2022
July 4, 2022
April 23, 2022

സിബിഎസ്ഇ പരീക്ഷ: പത്ത്, പ്ലസ്‌ടു പരീക്ഷാ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ ഇങ്ങനെ..

Janayugom Webdesk
ന്യൂഡല്‍ഹി
October 15, 2021 12:15 pm

സിബിഎസ്ഇ പരീക്ഷകൾക്കുള്ള മാർഗനിർദേശം ബോർഡ് പുറത്തിറക്കി. 10, +2 ക്ലാസുകളിലെ പരീക്ഷകൾക്കുള്ള മാർഗനിർദേശമാണ് പുറത്തിറക്കിയത്. രണ്ട് ഘട്ടമായാകും പരീക്ഷകൾ നടത്തുക. ഇവ നേരിട്ട് നടത്തും.
ഒന്നാം ഘട്ട പരീക്ഷകളുടെ തീയതിക്രമം ഒക്ടോബർ 18 ന് പുറത്തുവിടും. 90 മിനിറ്റ് ദൈർഘ്യമുള്ള ഒബ്ജക്ടീവ് ടൈപ്പ് ചോദ്യങ്ങളായിരിക്കും ഇതിലുണ്ടായിരിക്കുക. പിന്നീട് മെയിൻ പരീക്ഷകളിലേക്ക് കടക്കാനാണ് സിബിഎസ്ഇ തീരുമാനം. ഏറ്റവും ഒടുവിൽ ലഭിക്കുന്ന വിവരം പ്രകാരം നവംബർ മാസം മധ്യത്തോടെ പരീക്ഷകൾ തുടങ്ങും.
സിബിഎസ്ഇയുടെ വെബ്സൈറ്റിൽ നിന്നും പരീക്ഷകളുടെ തീയതികൾ സംബന്ധിച്ച വിവരങ്ങൾ വിദ്യാർത്ഥികൾക്ക് നേരിട്ട് അറിയാനാകും. സമ്പൂർണ തീയതിക്രമം പിന്നീട് പുറത്തുവിടും.

 

Eng­lish Sum­ma­ry: CBSE Exam: Ten, Plus Two Exam Guide­lines are as follows ..

 

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.