സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷ റദ്ദാക്കി. പ്രധാനമന്ത്രി വിളിച്ച യോഗത്തിലാണ് തീരുമാനം. കോവിഡ് വ്യാപനം കണക്കിലെടുത്താണ് പരീക്ഷ വേണ്ട എന്ന തീരുമാനത്തിലേക്കെത്തിയത്. അതേസമയം പരീക്ഷ വേണ്ടെന്ന് വയ്ക്കാനുള്ള തീരുമാനത്തിനോട് സമ്മിശ്ര വികാരം ആണ് വിദ്യാർത്ഥികളുടേയും രക്ഷിതാക്കളുടേയും ഭാഗത്ത് നിന്ന് ഉണ്ടാകുന്നത്. പരീക്ഷ വേണ്ടെന്ന് വയ്ക്കാൻ തീരുമാനം എടുക്കുമ്പോൾ ബദൽ എന്തെന്ന കാര്യത്തിൽ സിബിഎസ്ഇയുടെ ഭാഗത്ത് നിന്ന് വിശദമായ മാർഗ്ഗ നിർദ്ദേശം ഉടനുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
9,10, 11 ക്ലാസുകളിലെ ശരാശരി മാർക്ക് കണക്കാക്കി പന്ത്രണ്ടാം ക്ലാസിലെ മാർക്ക് നിർണയിക്കുന്നത് അടക്കമുള്ള ക്രമീകരണങ്ങളാണ് നിലവിൽ ചർച്ചകളിൽ ഉള്ളത്. ഉപരിപഠനത്തിനുള്ള അവസരങ്ങളിൽ പിന്തള്ളപ്പെട്ട് പോകുമോ എന്നത് അടക്കമുള്ള ആശങ്ക വിദ്യാർത്ഥികൾക്ക് ഇടയിലും ഉണ്ട്. ഉന്നത വിദ്യാഭ്യാസത്തിനുള്ള അവസരം നഷ്ടമാകരുതെന്നും അതിൽ പിന്തള്ളപ്പെട്ട് പോകരുതെന്നും അടക്കമുള്ള ആശങ്കകളും പരിഗണിച്ചേ തീരുമാനം ഉണ്ടാകാവൂ എന്ന തരത്തിലും ചർച്ചകൾ സജീവമാണ്.
english summary; CBSE Class plustwo exam dropped
you may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.