സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷാ ഫലം ഇന്ന് പ്രഖ്യാപിച്ചു. വിദ്യാർഥികൾക്ക് cbseresults. nic. in എന്ന വെബ്സൈറ്റിൽ നിന്ന് ഫലം അറിയാം. കോവിഡിന്റെ പശ്ചാത്തലത്തിൽ പരീക്ഷ നടത്താത്ത വിഷയങ്ങൾക്ക് ഇന്റേണൽ അസസ്മെന്റിന്റെയും നേരത്തെ നടത്തിയ പരീക്ഷകളുടെയും അടിസ്ഥാനത്തിലായിരിക്കും ഫലം തയ്യാറാക്കിയിട്ടുള്ളത്.
ഏറ്റവും കൂടുതൽ മാർക്ക് കിട്ടിയ മൂന്ന് വിഷയങ്ങളുടെ ശരാശരി ആയിരിക്കും റദ്ദാക്കിയ പരീക്ഷകളുടെ മൂല്യനിർണ്ണയത്തിനായി എടുക്കുക.സംസ്ഥാനത്തെ പ്ലസ് ടു ഫലം ഇന്ന് പ്രഖ്യാപിക്കും. ഉച്ചയ്ക്ക് രണ്ട് മണിക്ക് വിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രനാഥ് ആണ് ഫലം പ്രഖ്യാപിക്കുക. www. keralaresults. nic. in എന്ന വെബ്സൈറ്റിൽ ഫലമറിയാനാകും. ഡിഎച്ച്എസ്ഇ, പിആർഡി, കൈറ്റ് വെബ്സൈറ്റുകളിലും ഫലം ലഭ്യമാകും. പിആർഡി ലൈവ്, സഫലം 2020 ആപ്പുകളിലൂടെയും ഫലമറിയാനാകും.
English summary; cbse result announced
You may also like this video;