സിബിഎസ്ഇ സ്കൂള്‍ ഫീസില്‍ ഇടപെട്ട് ഹൈക്കോടതി. ചെലവിന് അനുപാതികമായി മാത്രമേ ഫീസ് ഈടാക്കാവൂ എന്ന് ഹൈക്കോടതി അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട സര്‍ക്കുലാര്‍ ഇറക്കാൻ സര്ക്കാരുനോടും സിബിഎസ്ഇയോടും കോടതി നിര്‍ദേശിച്ചു. 2020–21 വര്‍ഷത്തേക്ക് മാത്രമുളള സര്‍ക്കുലറാണ് ഇറക്കേണ്ടത്.
ഫീസിളവ് സംബന്ധിച്ചുളള വിവിധ ഹര്‍ജികളിലാണ് കോടതി ഉത്തരവ് പുറപ്പെടുവിച്ചത്. ഹര്‍ജികള്‍ വീണ്ടും അടുത്ത മായം ഒൻപതിന് പരിഗണിക്കുമെന്നും കോടതി അറിയിച്ചു. സിബിഎസ്ഇ സ്കൂളുകളുടെ വരവുചെലവ് കണക്കുകള്‍ സംബന്ധിച്ചും റിപ്പോര്‍ട്ട് സമര്‍പ്പിക്കണം.
ENGLISH SUMMARY: CBSE SCHOOL FEES HIGHCOURT
YOU MAY ALSO LIKE THIS VIDEO