സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷാഫലം ഇന്ന്

Web Desk

ന്യൂഡല്‍ഹി

Posted on July 15, 2020, 9:29 am

സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷാഫലം ഇന്ന് പ്രഖ്യാപിക്കും. കോവിഡിന്റെ പശ്ചാത്തലത്തില്‍, എഴുതിയ പരീക്ഷകളുടെ മാര്‍ക്കിന്റെ ശരാശരിയെ അടിസ്ഥാനമാക്കിയും ഇന്റേണല്‍ മാര്‍ക്കും കണക്കിലെടുത്താണ് ഫലം തയ്യാറാക്കിയിരിക്കുന്നത്.
ഏറ്റവും മികച്ച മാര്‍ക്ക് ലഭിച്ച മൂന്ന് വിഷയങ്ങളുടെ ശരാശരി ആയിരിക്കും റദ്ദാക്കിയ പരീക്ഷകളുടെ മൂല്യനിര്‍ണ്ണയത്തിനായി എടുക്കുക.

മൂന്ന് പരീക്ഷകള്‍ മാത്രമാണ് എഴുതിയതെങ്കില്‍ രണ്ട് വിഷയങ്ങളുടെ മാര്‍ക്കിന്റെ ശരാശരി മാര്‍ക്ക് പരിഗണിക്കും എന്നാണ് വിജ്ഞാപനത്തില്‍ സിബിഎസ്ഇ നേരത്തെ അറിയിച്ചത്. ഒന്നോ രണ്ടോ പരീക്ഷകള്‍ മാത്രം എഴുതിയ വിദ്യാര്‍ത്ഥികള്‍ക്ക് ഇന്റേണല്‍ അസെസ്മെന്റ് പരിഗണിച്ചാകും മൂല്യനിര്‍ണ്ണയം.

ENGLISH SUMMARY:CBSE tenth result
You may also like this video