Web Desk

ന്യൂഡൽഹി

January 20, 2020, 12:27 pm

പ്രമുഖ പ്രവാസി വ്യവസായി സി സി തമ്പി അറസ്റ്റിൽ

Janayugom Online

പ്രമുഖ പ്രവാസി വ്യവസായി സി സി തമ്പി അറസ്റ്റിൽ. കള്ളപ്പണം വെളുപ്പിക്കൽ കേസിലാണ് പ്രമുഖ വ്യവസായിയും ഹോളിഡേ ഗ്രൂപ്പ് ചെയർമാനുമായ തമ്പിയെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്(ഇ ഡി) അറസ്റ്റ് ചെയ്തത്.

കേരളത്തിൽ വിവിധ വസ്തുവകൾ വാങ്ങിയതിൽ ഏകദേശം ആയിരം കോടി രൂപയുടെ വെട്ടിപ്പ് നടത്തിയ കേസിൽ ഫോറക്സ്, ഫെമ നിയമലംഘനത്തിന്റെ പേരിൽ സി സി തമ്പിക്കെതിരെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അന്വേഷണം നടത്തിയിരുന്നു. കൂടാതെ ഈ കേസിൽ കാരണംകാണിക്കൽ നോട്ടീസും നൽകി. കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുടെ മരുമകൻ റോബർട്ട് വദ്രയുമായുള്ള ബന്ധത്തിന്റെ പേരിൽ തമ്പിയെ നേരത്തെ ചോദ്യം ചെയ്തിരുന്നു. തമ്പി മുഖേന റോബർട്ട് വദ്ര വിദേശത്ത് വസ്തുവകൾ വാങ്ങിയെന്ന കണ്ടെത്തലിനെ തുടർന്നായിരുന്നു ചോദ്യംചെയ്യൽ. ആയുധ വ്യാപാരി സഞ്ജയൽ ഭണ്ഡാരിയുമായും സി സി തമ്പിക്ക് ബന്ധമുണ്ടെന്നും റിപ്പോർട്ടുകളുണ്ടായിരുന്നു. ഇതേ തുടർന്ന് കഴിഞ്ഞ കുറച്ചു നാളുകളായി തമ്പി ഇ ഡിയുടെ നിരീക്ഷണത്തിലായിരുന്നു. ഇതിനുപിന്നാലെയാണ് അറസ്റ്റ്. തമ്പിയെ തിങ്കളാഴ്ച കോടതിയിൽ ഹാജരാക്കും.

Eng­lish Sum­ma­ry: cc thampi arrest

YOU MAY ALSO LIKE THIS VIDEO