Web Desk

കൊൽക്കത്ത:

April 05, 2021, 7:03 pm

സ്ട്രോങ് റൂമിലെ സിസിടിവി ക്യാമറ ഓഫ് ചെയ്തതായി ആരോപണം

Janayugom Online

ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകൾ സൂക്ഷിച്ച സ്ട്രോങ് റൂമിലെ സിസിടിവി ക്യാമറകൾ സ്വിച്ച് ഓഫ് ചെയ്തുവച്ചുവെന്ന് ആരോപണം. പശ്ചിമബംഗാൾ ബാഗമുണ്ഡി നിയമസഭാ മണ്ഡലത്തിലെ കോൺഗ്രസ് സ്ഥാനാര്‍ത്ഥി നേപാൽ ചന്ദ്ര മഹതയാണ് തെരഞ്ഞെടുപ്പ് കമ്മിഷന് പരാതി നൽകിയത്. എന്നാൽ സാങ്കേതിക തകരാറ് മാത്രമാണ് സംഭവിച്ചതെന്നാണ് തെരഞ്ഞെടുപ്പ് കമ്മിഷന്റെ നിലപാട്.

ഏപ്രിൽ മൂന്നിന് രാവിലെ പത്ത് മണിക്കും 11.05നുമിടയിലും ഏപ്രിൽ നാലിന് രാവിലെ 9.40നും 10.30നും ഇടയിലും സിസിടിവി ക്യാമറയുടെ ദൃശ്യങ്ങൾ കാണിക്കുന്ന സ്ക്രീൻ തകരാറിലായതായി കമ്മിഷൻ സമ്മതിക്കുന്നു. എന്നാൽ ഈ സമയങ്ങളിലെല്ലാം ക്യാമറകൾ പ്രവർത്തിക്കുന്നുണ്ടായിരുന്നുവെന്ന് കമ്മിഷൻ അറിയിച്ചു. തെരഞ്ഞെടുപ്പിന്റെ ഒന്നാം ഘട്ടത്തിൽ മാർച്ച് 27നാണ് ഇവിടെ തെരഞ്ഞെടുപ്പ് നടന്നത്. കഴിഞ്ഞ ദിവസം അസമിൽ ബിജെപി സ്ഥാനാർത്ഥിയുടെ കാറിൽ ഇവിഎം കണ്ടെത്തിയതിനെത്തുടർന്ന് റീപോളിംഗ് നടത്താൻ ഉത്തരവിടുകയും നാല് ഉദ്യോഗസ്ഥരെ സസ്പെന്റ് ചെയ്യുകയുമുണ്ടായിരുന്നു.

ENGLISH SUMMARY: CCTV CAMERAS SWITCHED OFF IN EVM STORE ROOM

YOU MAY ALSO LIKE THIS VIDEO