May 26, 2023 Friday

Related news

May 23, 2023
May 18, 2023
April 4, 2023
March 6, 2023
March 1, 2023
February 23, 2023
February 16, 2023
February 4, 2023
December 6, 2022
November 19, 2022

വീട്ടിൽ സ്ഥാപിച്ച സിസിടിവി പാരയായി: പ്രശസ്ത ഗായികയുടെ സ്വകാര്യനിമിഷങ്ങൾ സോഷ്യൽ മീഡിയയിൽ

Janayugom Webdesk
January 1, 2020 11:48 am

ഹനോയ്: വിയറ്റ്‌നാമിലെ ഗായികയായ വാന്‍ മൈ ഹുവാങിന്റെ വീട്ടിൽ സുരക്ഷയ്ക്ക് സ്ഥാപിച്ച സിസിടിവി ക്യാമറ ഹാക്കർമാർ ചോർത്തി.തന്റെ ഹോം ക്യാമറ വീട്ടിന്റെ ഉള്ളിലെ സുരക്ഷയ്ക്കും ജീവനക്കാരുടെ പ്രവര്‍ത്തനം നിരീക്ഷിക്കാനുമാണ് ഗായിക സ്ഥാപിച്ചത്. എന്നാല്‍ ഇതില്‍ നടക്കുന്ന ഹാക്കിങ്ങിനെ കുറിച്ച് ഇവര്‍ മനസിലാക്കിയില്ല. വസ്ത്രങ്ങള്‍ മാറുന്നത് മുതലുള്ള ദൈനംദിന പ്രവര്‍ത്തനങ്ങളുടെ വീഡിയോ അടക്കമാണ് ഹാക്കര്‍മാര്‍ ചോര്‍ത്തിയത്. പിന്നീട് സോഷ്യല്‍ നെറ്റ്വര്‍ക്കുകളിലൂടെ പ്രചരിപ്പിക്കുകയായിരുന്നു. സുരക്ഷയ്ക്ക് വേണ്ടിയാണ് സിസിടിവി സ്ഥാപിക്കുന്നത്. എന്നാല്‍ അത് തന്നെ പാരയായലോ. വിയറ്റ്‌നാമിലെ ഗായികയായ വാന്‍ മൈ ഹുവാങിനാണ് ഇപ്പോള്‍ ഈ വലിയ പ്രശ്‌നം നേരിട്ടിരിക്കുന്നത്. തന്റെ വീടിന്റെ സുരക്ഷയ്ക്കായി സ്ഥാപിച്ച ക്യമാറകള്‍ സ്ഥാപിച്ചതിനെ തുടര്‍ന്ന് പുലിവാല്‍ പിടിച്ചിരിക്കുകയാണ് നടി.

ഈ സിസിടിവികളിലെ രംഗങ്ങള്‍ ഹാക്കര്‍മാര്‍ ചോര്‍ത്തി ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തിരിക്കുകയാണ്. ഹാക്കറായ കൗമാരക്കാരന് ഗായികയുടെ വീട്ടിലെ ക്യാമറ സിസ്റ്റത്തിലേക്ക് എങ്ങനെ കടക്കാന്‍ കഴിഞ്ഞുവെന്നതിനെ കുറിച്ച് അന്വേഷണം നടക്കുകയാണ്. അതേ സമയം ക്യാമറയിലെ ദൃശ്യങ്ങള്‍ തന്റെ സ്മാര്‍ട്ട്‌ഫോണുമായി ബന്ധിപ്പിച്ചിരുന്നു ഗായിക. ഇതായിരിക്കും ഇത്തരം ഒരു ഹാക്കിങ്ങിലേക്ക് നയിക്കാന്‍ കാരണമായത് എന്നാണ് ഒരു റിപ്പോര്‍ട്ട്. സംഭവത്തില്‍ ഏകദേശം 17 വയസ്സ് പ്രായമുള്ള ഹാക്കര്‍ പൊലീസിന് മുന്നില്‍ കീഴടങ്ങിയെന്നും വിയറ്റ്‌നാം മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. സിസിടിവികള്‍ ഹാക്ക് ചെയ്യപ്പെടാനുൻ ചില സാധ്യതകള്‍ ഉള്ളതായി വിദഗ്ദർ പറയുന്നത് സിസിടിവി ശൃംഖലയില്‍ ചാര പ്രോഗ്രാമുകള്‍ കടത്തിവിടുകയും, ഇവ വഴി സിസിടിവിയെ നിയന്ത്രിക്കുകയും ചെയ്യുന്നതാണ് ഒരു രീതി.

എന്നാല്‍ കമ്പ്യൂട്ടറില്‍ മാത്രമാണ് ഈ രീതി നടക്കുക. കൂടാതെ സിസിടിവി ക്യാമറയുടെ ഐപിയും പോര്‍ട്ടും സ്‌കാന്‍ ചെയ്ത് സിസിടിവി ഉപകരണത്തെ നേരിട്ട് ഹാക്ക് ചെയ്യുന്ന രീതിയാണ് മറ്റൊന്ന്. എന്നാല്‍ ഇത് വളരെ വിദഗ്ധരായ ഹാക്കര്‍മാര്‍ക്ക് മാത്രം സാധ്യമാകുന്നതാണ്. ഇത്തരം സംവിധാനത്തിലൂടെ വിഡിയോകള്‍ കാണുന്നതിന് സിസ്റ്റത്തിലേക്ക് നുഴഞ്ഞുകയറാന്‍ ഹാക്കര്‍ക്ക് സാധിക്കും. മിക്ക ഉപയോക്താക്കളും സിസിടിവി സ്ഥാപിക്കുമ്പോള്‍ തന്നെ നല്‍കുന്ന പാസ്‌വേഡ് ആണ് ഉപയോഗിക്കുന്നത്. ഇത്തരത്തിലുള്ള ഹാക്കിങും വ്യാപകമാണ്. ഗായികയുടെ വീട്ടിലെ സിസിടിവി ദൃശ്യങ്ങൾ ചോർത്തിയത് പിജിടി എന്ന പേരിലുള്ള ഹാക്കറാണ് . വിയറ്റ്‌നാമിലെ നിയമപ്രകാരം അനുമതിയില്ലാതെ മറ്റ് വ്യക്തികളുടെ വിഡിയോകളോ അശ്ലീല ചിത്രങ്ങളോ പ്രചരിപ്പിക്കുന്നവര്‍ക്ക് 10 മുതല്‍ 15 വര്‍ഷം വരെ തടവ് ലഭിക്കുന്ന കുറ്റമാണ്.

you may also like this video

Eng­lish sum­ma­ry: cctv hack­ing in vietnam

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.