കശ്മീരിലെ നിയന്ത്രണരേഖയിൽ പാകിസ്ഥാൻ വീണ്ടും വെടിനിർത്തൽ കരാർ ലംഘിച്ചു

Web Desk

ശ്രീനഗർ

Posted on February 25, 2020, 7:09 pm

കശ്മീരിലെ നിയന്ത്രണരേഖയിൽ പാകിസ്ഥാൻ വീണ്ടും വെടിനിർത്തൽ കരാർ ലംഘിച്ചു. കശ്മീരിലെ പൂഞ്ച് ജില്ലയിലാണ് പാകിസ്ഥാൻ വെടിനിർത്തൽ കരാർ ലംഘിച്ചത്. ആക്രമണത്തിൽ ഇന്ത്യൻ സൈന്യം ശക്തമായി തിരിച്ചടിച്ചു.കിർണി, ക്വാസ്ബ, ഷഹ്പുര എന്നിവിടങ്ങളിലെ ജനവാസമേഖല ലക്ഷ്യമാക്കി പാകിസ്ഥാൻ സൈന്യം ഷെല്ലാക്രമണം നടത്തിയതായും റിപ്പോർട്ടുകൾ വ്യക്തമാക്കി.

ജനവാസ കേന്ദ്രങ്ങളിൽ നടത്തിയ വെടിവയ്പ്പ് ജനങ്ങളെ ഭയപ്പെടുത്തിയതായി ഇന്ത്യൻ സൈന്യം അറിയിച്ചു. പാക് സൈനികർ നടത്തിയ ആക്രമണത്തിൽ ഏഴ് വീടുകൾ തകർന്നു. അതേസമയം പാകിസ്ഥാൻ അടിക്കടി നടത്തുന്ന വെടിവെയ്പ്പ് തീവ്രവാദികൾ കശ്മീരിലേക്ക് കടക്കുന്നതിനും സമാധാനം തകർക്കുന്നതിനും കാരണമാക്കുമെന്നും ജമ്മുകശ്മീർ ഡിജിപി ദിൽബാഗ് സിങ് പറഞ്ഞു.

Eng­lish Sum­ma­ry; Cease­fire vio­la­tions by Pak­istan

YOU MAY ALSO LIKE THIS VIDEO