20 September 2024, Friday
KSFE Galaxy Chits Banner 2

Related news

September 20, 2024
September 19, 2024
September 4, 2024
August 30, 2024
August 29, 2024
August 20, 2024
August 16, 2024
August 15, 2024
August 15, 2024
August 14, 2024

സ്വാതന്ത്ര്യദിനം സമുചിതം ആചരിക്കുക: ബിനോയ് വിശ്വം

Janayugom Webdesk
തിരുവനന്തപുരം
August 13, 2024 11:01 pm

സ്വാതന്ത്ര്യദിനം സമുചിതമായി ആചരിക്കാൻ സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം അഭ്യർത്ഥിച്ചു. പാർട്ടി ഓഫിസുകളിൽ ദേശീയ പതാക ഉയർത്തി സ്വാതന്ത്ര്യദിനം ആചരിക്കണം. സ്വാതന്ത്ര്യത്തിനു നേരെ കടുത്ത വെല്ലുവിളികൾ ഉയരുന്ന സന്ദർഭമാണിത്. ഭരണഘടനാ തത്വങ്ങൾ അട്ടിമറിക്കാനും ജനാധിപത്യ അവകാശങ്ങൾ ഇല്ലായ്മ ചെയ്യാനും കേന്ദ്ര ഭരണകൂടം ശ്രമിക്കുന്നു. ജനങ്ങളെ ഭിന്നിപ്പിച്ച് തങ്ങളുടെ താല്പര്യങ്ങൾ സംരക്ഷിക്കാനാണ് മോഡി സർക്കാർ ശ്രമിക്കുന്നത്. ദീർഘകാലത്തെ പോരാട്ടങ്ങളിലൂടെ രാജ്യം നേടിയെടുത്ത സ്വാതന്ത്ര്യവും, ജനാധിപത്യ അവകാശങ്ങളും സംരക്ഷിക്കാൻ ശക്തമായ ജനകീയ പോരാട്ടം ആവശ്യമാണ്. നമ്മുടെ വരുംകാല പോരാട്ടങ്ങൾക്ക് കരുത്തു പകരുംവിധം സ്വാതന്ത്ര്യദിനം അർത്ഥപൂർണമായി ആചരിക്കാൻ അദ്ദേഹം അഭ്യർത്ഥിച്ചു.
പാർട്ടി സംസ്ഥാന കൗൺസിൽ ആസ്ഥാനമായ പട്ടത്തെ പി എസ് സ്മാരകത്തിൽ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം രാവിലെ 10ന് ദേശീയ പതാക ഉയർത്തും. 

Eng­lish Sum­ma­ry: Cel­e­brate Inde­pen­dence Day Prop­er­ly: Binoy Viswam

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.