September 28, 2022 Wednesday

ലോക തൊഴിലാളി ദിനം ആഘോഷിച്ചു

Janayugom Webdesk
തിരുവനന്തപുരം:
May 2, 2020 9:29 pm

സാർവ്വ ദേശീയ തൊഴിലാളി ദിനം വിപുലമായി ആഘോഷിച്ചു. ലോക്ഡൗൺ മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് ആൾക്കൂട്ടങ്ങൾ ഒഴിവാക്കിയുള്ള ആഘോഷ പരിപാടികളാണ് സംഘടിപ്പിച്ചത്. ഓഫീസുകൾ, തൊഴിൽകേന്ദ്രങ്ങൾ, നഗര കേന്ദ്രങ്ങൾ എന്നിവിടങ്ങൾ അലങ്കരിക്കുകയും പതാക ഉയർത്തുകയും ചെയ്തു.

തിരുവനന്തപുരം എം എൻ സ്മാരകത്തിൽ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ പതാക ഉയർത്തി. തൃശൂർ സീതാറാം മില്ലിന് മുന്നിൽ എഐടിയുസി ജനറൽ സെക്രട്ടറി കെ പി രാജേന്ദ്രനും എഐടിയുസി സംസ്ഥാന ആസ്ഥാനമായ പി എസ് സ്മാരകത്തിന് മുന്നിൽ സംസ്ഥാന സെക്രട്ടറി കവിത രാജനും പതാക ഉയർത്തി.

you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.