Web Desk

മൂന്നാർ

March 31, 2021, 6:07 pm

ജനകീയ വരയാട് ദിനം ആഘോഷിച്ചു

Janayugom Online
ചിത്രം; നഫീസ് എസ് സെെഫ്

ജനകീയ പങ്കാളിത്തത്തോടെ സംരക്ഷിക്കപ്പെട്ട വരയാടുകളുടെ വംശനാശ ഭീഷണി തടയണമെന്ന സന്ദേശത്തോടെ പരിസ്ഥിതി സംഘടനകളുടെ ആഭിമുഖ്യത്തിൽ വരയാട് ദിനം സംഘടിപ്പിച്ചു. സർക്കിതര സംഘടനയുടെ ആവശ്യപ്രകാരം വരയാടുകളെ സംരക്ഷിക്കാനായി നിലവിൽ വന്ന ഇരവികുളം- രാജമല വന്യ ജീവി സങ്കേതത്തിൻ്റെ സ്ഥാപക ദിനമാണു് വരയാട് ദിനമായി ആഘോഷിച്ചത്.

ഇരവികുളം ദേശിയ ഉദ്യാന കവാടത്തിൽ നടന്ന ചടങ്ങ് ഹൈറേഞ്ച് വന്യ ജീവി — പരിസ്ഥിതി സംഘടനയുടെ സുനിൽ ചെങ്കപ്പ ഉൽഘാടനം ചെയ്തു.ആർ.മോഹൻ അദ്ധ്യക്ഷത വഹിച്ചു. നീലഗിരി താർ ഫൗണ്ടേഷൻ ട്രഷറർ എം.ജെ.ബാബു മുഖ്യ പ്രഭാഷണം നടത്തി.കെ ഡിഎച്ച് പി സി മാനേജർ പി.ഡി.നാനയ്യ, മീനച്ചിലാർ സംരക്ഷണ സമിതിയുടെ കെ.എം.സുലൈമാൻ, തലനാട് നേച്ചർ ക്ലബ് പ്രതിനിധി അബ്ദുൾ റഹിം, എം.സെന്തിൽകുമാർ, മൈ മൂന്നാർ ചെയർമാൻ ലിജി ഐസക്, ഗായത്രി, ഹൈറേഞ്ച് മർച്ചൻറ്സ് അസോസിയേഷൻ സെക്രട്ടറി സാജൂ വർഗീസ്, കെ എച്ച് ആർ എ പ്രസിഡൻ്റ് കെ എം.അലിക്കുഞ്ഞ്, ചാൽസൺ ജോഷി എന്നിവർ സംസാരിച്ചു.

വരയാടുകളുടെ അഭയ കേന്ദ്രമായ ഇരവികുളം- രാജമല പ്രദേശം വന്യജീവി സങ്കേതമായി പ്രഖ്യാപിച്ചത് 1975 മാർച്ച് 31നാണ്.പിന്നിടാണ് സംസ്ഥാനത്തെ ആദ്യ ദേശിയ ഉദ്യാനമായി മാറിയത്. കണ്ണൻ ദേവൻ കമ്പനിയിൽ നിന്നും മിച്ചഭൂമിയായി സർക്കാർ ഏറ്റെടുത്ത പ്രദേശം പതിച്ച് കൊടുക്കാനായിരുന്നു സർക്കാർ ലക്ഷ്യമിട്ടത്.ഇതിന് എതിരെ കണ്ണൻ ദേവൻ കമ്പനി മാനേജർമാർ നടത്തിയ പ്രവർത്തനങ്ങളാണ് വരയാടുകൾ സംരക്ഷിക്കപ്പെടാൻ കാരണം. മൂന്നാറിലെ ആദിവാസികൾ,തോട്ടം തൊഴിലാളികൾ എന്നിവരും വരയാടുകളുടെ സംരക്ഷരാണ്.

Eng­lish sum­ma­ry: cel­e­brat­ed nil­giri tar day
You may also like this video: