മഹാനായ വിപ്ലവകാരി ലെനിന്റെ 150-ാം ജന്മദിനാചരണത്തിന്റെ ഭാഗമായി 22 ന് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ എല്ലാ ഓഫീസുകളിലും പാര്‍ട്ടി പതാക ഉയര്‍ത്തണമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. ഒക്ടോബര്‍ സോഷ്യലിസ്റ്റ് വിപ്ലവത്തിന് നേതൃത്വം നല്‍കുകയും സോഷ്യലിസ്റ്റ് വ്യവസ്ഥയ്ക്ക് രൂപം നല്‍കുകയും ചെയ്ത വിപ്ലവകാരിയായിരുന്നു ലെനിന്.
1870 ഏപ്രില്‍ 22 ന് ജനിച്ച ലെനിന് ലോകത്തുടനീളം കമ്മ്യൂണിസ്റ്റ് — സോഷ്യലിസ്റ്റ് ആശയങ്ങള്‍ പ്രചരിപ്പിക്കുന്നതില്‍ വലിയ പങ്ക് വഹിച്ചു. മാനവരാശിയും ലോകവും പുതിയ വെല്ലുവിളികളെ നേരിടുന്ന ഈ കാലഘട്ടത്തില്‍ സോഷ്യലിസത്തിന്റെ പ്രസക്തി ഇന്ന് ലോകം മുഴുവന്‍ ചര്‍ച്ച ചെയ്യുകയാണ്.
മുതലാളിത്തം ഒന്നിനും പരിഹാരമല്ല എന്ന തിരിച്ചറിവിന്റെ കാലഘട്ടമാണിത്. മഹാനായ ലെനിന് ഉയര്‍ത്തിപ്പിടിച്ച സോഷ്യലിസ്റ്റ് ആശയങ്ങള്‍ കൂടുതല്‍ ശക്തമായി പ്രചരിപ്പിക്കണം. സർക്കാർ നിര്‍ദ്ദേശിച്ച സാമൂഹ്യ അകലം ഉള്‍പ്പെടെയുള്ള മാനദണ്ഡങ്ങള്‍ മാനിച്ചുകൊണ്ടായിരിക്കണം പരിപാടികള്‍ സംഘടിപ്പിക്കേണ്ടതെന്ന് കാനം രാജേന്ദ്രന് പ്രസ്താവനയില്‍ പറഞ്ഞു.
you may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.