കോറോണ വൈറസ് പടര്‍ന്നു പിടിച്ച പശ്ചാത്തലത്തില്‍ അടയ്ക്കേണ്ടി വന്ന മദ്യശാലകള്‍ വീണ്ടും തുറന്നതോടെ മദ്യശാലയ്ക്ക് മുന്നില്‍ പടക്കം പൊട്ടിച്ച് ആഘോഷിച്ച് നാട്ടുകാര്‍. കര്‍ണ്ണാടകയില്‍ മദ്യശാലകള്‍ക്ക് മുന്നില്‍ നാട്ടുകാര്‍ പടക്കം പൊട്ടിച്ച് ആഘോഷിക്കുന്ന വീഡിയോ ഇതിനോടകം തന്നെ സോഷ്യല്‍ മീഡിയയില്‍ വൈറലായി കഴിഞ്ഞു. ഓറഞ്ച്, ഗ്രീന്‍, റെഡ് സോണിലെ കണ്ടെയ്ന്മെന്റ് മേഖലകളില്‍ ഒഴികെയുള്ള ബിവറേജുകള്ക്കാണ് പ്രവര്‍ത്തനാനുമതി നല്‍കിയത്.
#WATCH — People celebrate the opening of liquor shops by bursting crackers in Kolar district of Karnataka. #IndiaFightsCOVID19 | #StayHome
Latest Updates on #CoronavirusOutbreak: https://t.co/9cYJRAMhtX pic.twitter.com/7tibVtF2C9
— CNNNews18 (@CNNnews18) May 4, 2020
ബിവറേജ് ഷോപ്പ് കെട്ടിടം മറ്റ് കെട്ടിടങ്ങളില്‍ നിന്ന് നിശ്ചിത അകലത്തിലുള്ളതായിരിക്കണമെന്നും ആളുകള്‍ തമ്മില്‍ സാമൂഹ്യ അകലം പാലിക്കണമെന്നും പ്രവര്‍ത്തനത്തിന് നിശ്ചിത സമയക്രമം പാലിക്കണമെന്നും നിര്‍ദ്ദേശമുണ്ട്. വൈന്‍ ഷോപ്പ് തുറക്കുന്നതില്‍ പറഞ്ഞറിയിക്കാനാവാത്ത സന്തോഷമുണ്ടെന്നാണ് ഉപഭോക്താക്കള്‍ പ്രതികരിച്ചത്.
Wine Shop reopening — Crackers fest
Celebration of life. Some place in #Karnataka. #IndiaFightsCorona pic.twitter.com/FtXh2OTG8g
— .… (@ynakg2) May 4, 2020
ഡല്‍ഹി, ഉത്തര്‍പ്രദേശ്, ബംഗാള്‍ , മഹാരാഷ്ട്ര, ഛത്തീസ്ഗഡ്, കര്‍ണാടക, അസം, ഹിമാചല്‍പ്രദേശ് എന്നീ സംസ്ഥാനങ്ങളിലാണ് മദ്യശാലകള്‍ തുറക്കാന്‍ അനുമതി നല്‍കിയിരിക്കുന്നത്. ഡല്‍ഹിയിലടക്കം മദ്യശാലകള്‍ക്ക് മുന്നില്‍ വളരെ വലിയ തിരക്കാണ് അനുഭവപ്പെട്ടത്. രാവിലെ ഒൻപത് മണിയ്ക്കേ മദ്യശാലകള്‍ തുറക്കുക എന്ന് പറഞ്ഞിരുന്നത്. എങ്കിലും വളരെ രാവിലെ തന്നെ ആളുകള്‍ ക്യൂ നിന്ന് തുടങ്ങിയിരുന്നു. പലയിടങ്ങളിലും നിയന്ത്രണാതീതാമായ തിരക്ക് അനുഭവപ്പെട്ടതോടെ പൊലീസ് സ്ഥലത്തെത്തി കടകള്‍ അടപ്പിച്ചു.
you may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.