June 6, 2023 Tuesday

Related news

January 13, 2020
January 13, 2020
January 12, 2020
January 9, 2020
December 30, 2019
December 28, 2019
December 28, 2019
December 27, 2019
December 27, 2019
December 26, 2019

‘ഒറ്റയ്ക്കല്ല, ഒറ്റക്കെട്ടാ‍‘യി സെലിബ്രിറ്റി ലോങ് മാര്‍ച്ച്

Janayugom Webdesk
December 23, 2019 10:11 pm

കൊച്ചി: പൗരത്വ നിയമ ഭേദഗതിക്കെതിരെ സിനിമാസാംസ്കാരിക പ്രവർത്തകർ ലോങ് മാർച്ച് നടത്തി. സിനിമയിലെയും മറ്റു സാംസ്കാരിക മേഖലകളിലെയും പ്രവർത്തകരാണ് മാർച്ചിൽ പങ്കെടുത്തത്. സംവിധായകരായ കമൽ, ആഷിക് അബു, ഗീതു മോഹൻദാസ്, രാജീവ് രവി നടിമാരായ നിമിഷ സജയൻ, റീമാ കല്ലിങ്കൽ, എഴുത്തുകാരായ ഉണ്ണി ആർ, എൻ എസ് മാധവൻ, നടൻമാരായ ഷെയ്ൻ നിഗം, മണികണ്ഠൻ, സംഗീത സംവിധായകൻ ഷഹബാസ് അമൻ, രഞ്ജിനി ഹരിദാസ്, ഗായിക രശ്മി സതീഷ്, തിരക്കഥാകൃത്ത് ശ്യാം പുഷ്ക്കരൻ, സംവിധായിക അർച്ചന പദ്മിനി, ഛായാഗ്രാഹകൻ വേണു തുടങ്ങിയവർ രാജേന്ദ്ര മൈതാനിയിൽ നിന്നു തുടങ്ങിയ പ്രതിഷേധമാർച്ച് ഫോർട്ട് കൊച്ചിയിൽ അവസാനിച്ചു.
‘ഒറ്റയ്ക്കല്ല, ഒറ്റക്കെട്ട്’ എന്നായിരുന്നു മാർച്ചിന്റെ പ്രധാന മുദ്രാവാക്യം. സമാപനത്തെ തുടർന്ന് വാസ്കോ സ്ക്വയറിൽ നടന്ന സംഗീതസദസ്സിൽ ഷഹബാസ് അമൻ, രശ്മി സതീഷ്, പി കെ സുനിൽകുമാർ, ജോൺ പി വർക്കി തുടങ്ങിയവരും കരിന്തലക്കൂട്ടം, ഊരാളി, പഞ്ചമി തീയറ്റേഴ്സ് എന്നിവയും പങ്കെടുത്തു. തൃശൂർ നാടകസംഘത്തിന്റെ ലഘുനാടകങ്ങൾ, തൃശൂർ സ്കൂൾ ഓഫ് ഡ്രാമ പൂർവ്വ വിദ്യാർത്ഥികളുടെ പപ്പറ്റ് ഷോ എന്നിവയുംനടന്നു.

you may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.