വിരമിച്ച ശേഷമുള്ള ജീവിതം ജീവിതം ആഹ്ലാദകരവും സജീവവുമാക്കാനുദ്ദേശിച്ചുകൊണ്ട് ഒരുകൂട്ടം കോളജ് അധ്യാപകര്‍ ആരംഭിച്ച ട്രസ്റ്റ് ജനശ്രദ്ധപിടിച്ചുപറ്റുന്നു. മൂന്നും നാലും പതിറ്റാണ്ടുകള്‍ ഒന്നിച്ചു പ്രവര്‍ത്തിച്ചവര്‍ അവരുടെ ഗതകാല സ്മരണകള്‍ അയവിറക്കാനും ജീവിത പ്രശ്‌നങ്ങളില്‍ പരസ്പരം തണലാകുവാനും വേണ്ടിയാണ് സാന്ത്വം രൂപംകൊണ്ടത്. സാന്ത്വം എന്ന വാക്കിന് സൗഹൃദമെന്നോ കൂട്ടായ്മ എന്നോ അര്‍ത്ഥം നല്‍കാം. സാന്ത്വം അംഗങ്ങളില്‍ കുറേപ്പേരും സമാനമാനസ്‌കരായ ഇതര മേഖയിലുള്ളവരും ചേര്‍ന്ന് 2017ലാണ് സാന്ത്വം രൂപീകരിച്ചത്.
‘Live active ever after’ എന്നതാണ് ട്രസ്റ്റിന്റെ മുദ്രാവാക്യം. മുതിര്‍ന്ന പൗരന്മാര്‍ക്ക് സുരക്ഷിതമായ ജീവിത സാഹചര്യമൊരുക്കുക, അവരുടെ ശിഷ്ടകാല ജീവിതം ആവുന്നത്ര ക്രിയാത്മകമാക്കുക, സന്നദ്ധ പ്രവര്‍ത്തനത്തിലൂടെയും സാമൂഹിക ഇടപെടലിലൂടെയും നല്ല മാതൃകകള്‍ സൃഷ്ടിക്കുക തുടങ്ങിയവയാണ് സായാഹ്ന സാന്ത്വത്തിന്റെ ലക്ഷ്യങ്ങള്‍.
സയാഹ്ന സാന്ത്വം ട്രസ്റ്റിന്റെ പ്രഥമ സംരംഭമാണ് celestial city. ട്രസ്റ്റിലെ അംഗങ്ങള്‍ പരസ്പരം ധനസ്വരൂപണം നടത്തി അവര്‍ക്കുവേണ്ടി ഒരു വാസ സമുച്ചയം ഉണ്ടാക്കിയിരിക്കയാണ്. തിരുവനന്തപുരം ജില്ലയില്‍ നെടുമങ്ങാടിനടുത്ത് ഉഴമലക്കല്‍ പഞ്ചായത്തില്‍ മാണിക്യപുരം എന്ന പ്രശാന്ത സുന്ദരമായ ഗ്രാമത്തില്‍ ട്രസ്റ്റ് വാങ്ങിയ മൂന്നരയേക്കര്‍ സ്ഥലത്താണ് സംരംഭം പണി പൂര്‍ത്തിയായി പ്രവര്‍ത്തന ക്ഷമമാകുന്നത്.
സമൂഹ ജീവിതം ( ‘community living’) എന്ന ആശയം പ്രവര്‍ത്തിപഥത്തിലെത്തിച്ചിരിക്കയാണ് ഈ മുതിര്‍ന്ന പൗരന്മാരുടെ കൂട്ടായ്മ. ട്രസ്റ്റ് അംഗങ്ങളും താമസക്കാരും മായ ഓരോരുത്തരുടെയും സഹകരണത്തിന്റെയും പാരസ്പര്യത്തിന്റെയും സന്നദ്ധ സേവനത്തിന്റെയും അടിസ്ഥാനത്തിലാണ് ഈ സംരംഭം പ്രവര്‍ത്തിക്കുന്നത്.
നിരവധി വയോജന മന്ദിരങ്ങള്‍ ഇന്ന് നമ്മുടെ നാട്ടില്‍ സ്ഥാപിതമായി ക്കൊണ്ടിരിക്കുന്ന കാലമാണിപ്പോള്‍. മാറിയ സാമൂഹ്യ സാഹചര്യങ്ങള്‍ അത് അനിവാര്യമാക്കുന്നുണ്ട്. എന്നാല്‍ celestial city ഇവയില്‍ നിന്നെല്ലാം വ്യത്യസ്തമാകുന്നത് അതിന്റെ വേറിട്ട സമീപനത്തിലും പ്രവര്‍ത്തന ശൈലിയിലുമാണ്. വൈദ്യസഹായം, പഠനസൗകര്യങ്ങള്‍, ജിം മുതലായ സൗകര്യങ്ങളും ഇവിടെ ലഭ്യമാണ്.
വിദ്യാ സമ്പന്നരെങ്കിലും കേരളീയരില്‍ നല്ലൊരുവിഭാഗം ഇന്ന് അന്ധവിശ്വാസങ്ങള്‍ക്കും ജാതിമത വേര്‍തിരുവുകള്‍ക്കും വശംവദരായിക്കൊണ്ടിരിക്കുന്നു. അതിനു പറ്റിയ വിവിധ ഗ്രൂപ്പുകളിലാണ് അവര്‍ചെന്നുപെടുന്നത്. അതിനെ പ്രതിരോധിച്ചു കൊണ്ട് തികച്ചും മതേതരമായും മാനുഷിക മൂല്യങ്ങളില്‍ അധിഷ്ഠിതമായും ശിഷ്ടകാല ജീവിതം സാര്‍ത്ഥക മാക്കുകയാണ് സെലിസ്റ്റ്യല്‍ സിറ്റിയില്‍ . അതിനായി കൂട്ടായ്മയുടെയും സൗഹൃദത്തിന്റെയും ശക്തി പ്രയോജനപ്പെടുത്തുവാനുള്ള ശ്രമമാണ് ഈ വിരമിച്ച കോളേജ് അധ്യാപകര്‍ നടത്തുന്നത്.
English Summary: Celestial City College teachers activated retirement life in a different way
You may like this video also
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.