Web Desk

ന്യൂഡല്‍ഹി

June 11, 2020, 5:59 pm

ഡൽഹിയിൽ കോവിഡ് ബാധിച്ച് മരിച്ചവരുടെ മൃതദേഹങ്ങൾ മാത്രം സംസ്കരിക്കാൻ ശ്‌മശാനം

Janayugom Online

ഡൽഹിയിൽ കോവിഡ് ബാധിച്ച് മരിച്ചവരുടെ മൃതദേഹങ്ങൾ മാത്രം സംസ്കരിക്കാൻ ശ്‌മശാനംഏർപ്പെടുത്തി ഡൽഹി മുനിസിപ്പൽ കോർപ്പറേഷൻ സ്​റ്റാന്‍ഡിങ്​ കമ്മിറ്റി ചെയര്‍മാന്‍ ഭൂപേന്ദര്‍ ഗുപ്​ത. പഞ്ചാബി ബാഗിലെ ശ്മാശാനമാണ് ഇതിനായി എടുക്കുന്നത്. കോവിഡ് മരണം വർധിക്കുന്ന സാഹചര്യത്തിലാണ് ഈ തീരുമാനമെന്ന് അദ്ദേഹം വ്യക്​തമാക്കി. പുതുതായി 24 മണിക്കൂറിനിടെ 1,501 പേര്‍ക്ക്​ കൂടി കോവിഡ് സ്ഥിരീകരിച്ചതോടെ ഡല്‍ഹിയില്‍ രോഗബാധിതരുടെ എണ്ണം 32,810 ആയി. 984 പേരാണ്​ ഇതുവരെ മരിച്ചതെന്നാണ്​ ഔദ്യോഗിക കണക്ക്.

Eng­lish sum­ma­ry; Ceme­ter­ies to bury only dead bod­ies of covid in Delhi

you may also like this video;