March 23, 2023 Thursday

Related news

March 21, 2023
March 18, 2023
March 11, 2023
March 9, 2023
March 9, 2023
March 8, 2023
March 8, 2023
March 6, 2023
March 3, 2023
March 1, 2023

സെൻസസ്: സർവകക്ഷി യോഗം 16ന്

Janayugom Webdesk
തിരുവനന്തപുരം
March 3, 2020 10:25 pm

സെൻസസ്, ദേശീയ ജനസംഖ്യ രജിസ്റ്റർ (എൻപിആർ) നടപടികളുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചർച്ച ചെയ്യുന്നതിന് സർവകക്ഷി യോഗം 16ന് വൈകിട്ട് അഞ്ചിന് ചേരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയെ അറിയിച്ചു.
സെൻസസ് നടപടികൾ കേരളം സമയബന്ധിതമായി പൂർത്തിയാക്കും. എന്നാൽ ദേശീയ ജനസംഖ്യ രജിസ്റ്ററുമായി ബന്ധപ്പെട്ട ഒരു തരത്തിലുള്ള എന്യുമറേഷൻ പ്രവർത്തനവും സംസ്ഥാനത്ത് നടക്കുന്നില്ല. നടത്താൻ ഉദ്ദേശിക്കുന്നുമില്ല. ഇക്കാര്യത്തിൽ സർക്കാർ നിലപാട് ആവർത്തിച്ച് വ്യക്തമാക്കിയതാണ്. യാതൊരു ആശങ്കയും വേണ്ട. പൗരത്വ ഭേദഗതി നിയമം നടപ്പാക്കാൻ തയ്യാറല്ലെന്ന് കേരളം ആദ്യം തന്നെ പ്രഖ്യാപിച്ചു. അന്ന് ഒറ്റയ്ക്കായിരുന്നു. ഇപ്പോൾ വിവിധ സംസ്ഥാനങ്ങൾ ഇതേ നിലപാട് സ്വീകരിച്ചിട്ടുണ്ട്.

സെൻസസ് നടപടികൾക്കും എൻപിആർ നടപടികൾക്കും വ്യക്തമായ കാലപരിധിയുണ്ട്. ഈ വിഷയങ്ങളിൽ ആശയവ്യക്തത ആവശ്യമെങ്കിൽ സർവകക്ഷി യോഗത്തിലാകാമെന്നും ധനാഭ്യർത്ഥന ചർച്ചയ്ക്ക് മറുപടി പറയവേ മുഖ്യമന്ത്രി അറിയിച്ചു.

ENGLISH SUMMARY: Cen­sus: All-Par­ty meet­ing on 16th

YOU MAY ALSO LIKE THIS VIDEO

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.