March 23, 2023 Thursday

Related news

January 20, 2023
June 2, 2022
August 21, 2021
March 18, 2021
October 6, 2020
April 16, 2020
April 6, 2020
April 3, 2020
March 30, 2020
March 27, 2020

കോവിഡ് വ്യാപനം: എൻപിആർ, സെൻസസ് നടപടികൾ മാറ്റിവച്ചു

Janayugom Webdesk
March 25, 2020 9:08 pm

കോവിഡ് വ്യാപനം തടയുന്നതിനായി രാജ്യമാകെ ലോക്‌ഡൗൺ പ്രഖ്യാപിച്ച സാഹചര്യത്തിൽ 2021ലെ സെൻസസ് നടപടികൾ ഉടൻ തുടങ്ങില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഏപ്രിൽ 1 മുതൽ സെപ്റ്റംബർ 30 വരെയാണ് സെൻസസിന്റെ ആദ്യഘട്ടം നടക്കേണ്ടിയിരുന്നത്. എന്‍പിആര്‍ നടപടികളോട് സഹകരിക്കില്ലെന്ന് കേരളം, ബംഗാള്‍, പഞ്ചാബ്, ബിഹാര്‍, ഛത്തീസ്ഗഢ് സര്‍ക്കാറുകള്‍ വ്യക്തമാക്കിയിരുന്നു. അതേസമയം, സെന്‍സസ് നടപടികളുമായി സഹകരിക്കാമെന്നും ഇവര്‍ അറിയിച്ചിരുന്നു. ദേശീയ ജനസംഖ്യാ റജിസ്റ്റർ (എൻപിആർ) പുതുക്കുന്നതിനുള്ള നടപടികളും നീട്ടി.

അസം ഒഴികെയുള്ള സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമാണ് എൻപിആർ പുതുക്കുന്നതിനുള്ള നടപടികൾ ആരംഭിക്കേണ്ടിയിരുന്നത്.ചൊവ്വാഴ്ച രാത്രി രാജ്യത്തെ അഭിസംബോധന ചെയ്യവേയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്ത് 21 ദിവസത്തെ സമ്പൂർണ അടച്ചിടൽ പ്രഖ്യാപിച്ചത്. കൊറോണ വൈറസ് വ്യാപനം തടയാൻ ഇതല്ലാതെ മാർഗമില്ല. ഓരോ ഇന്ത്യക്കാരനും സർക്കാർ നിർദേശങ്ങൾ കർശനമായി പാലിച്ചു വീട്ടിലിരിക്കണമെന്നും പ്രധാനമന്ത്രി അഭ്യർഥിച്ചിരുന്നു.

Eng­lish Sum­ma­ry: cen­sus and npr postponed

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.