October 6, 2022 Thursday

Related news

June 2, 2022
August 21, 2021
March 18, 2021
October 6, 2020
March 25, 2020
March 24, 2020
March 13, 2020
March 3, 2020
February 17, 2020
January 30, 2020

സെന്‍സെസ്, എന്‍പിആര്‍: താല്‍ക്കാലിക ഡേറ്റ തയ്യാറാക്കുമെന്ന് കേന്ദ്രം

Janayugom Webdesk
ന്യൂഡൽഹി
March 18, 2021 8:36 am

2024ലെ പൊതു തെരഞ്ഞെടുപ്പിന് മുന്നോടിയായി സെൻസസ്, ദേശീയ ജനസംഖ്യാ രജിസ്റ്റർ എന്നിവയുടെ താല്കാലിക ഡേറ്റ തയ്യാറാക്കുമെന്ന് കേന്ദ്രം. പാർലമെന്ററി സ്റ്റാൻഡിങ് കമ്മിറ്റിയ്ക്ക് കേന്ദ്ര ആഭ്യന്തരമന്ത്രാലയം സമർപ്പിച്ച റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ആദ്യഘട്ട സെൻസസും ദേശീയ ജനസംഖ്യാ രജിസ്റ്ററിന്റെ പുതുക്കലും കോവിഡ് വ്യാപനത്തെത്തുടർന്ന് കഴിഞ്ഞവർഷം നിർത്തിവച്ചിരുന്നു. 

സെൻസസിന്റെ ആദ്യഘട്ടം 2021–22 സാമ്പത്തിക വർഷത്തിൽ ആരംഭിക്കും. ജനസംഖ്യാ കണക്കെടുപ്പ് 2022–23 വർഷത്തിലും ആരംഭിക്കും. താല്കാലിക സെൻസസ് 2023–24 ന് മുമ്പായി പുറത്തിറക്കുമെന്നും ആഭ്യന്തരമന്ത്രാലയം അറിയിച്ചു. ജനസംഖ്യാ കണക്കെടുപ്പ് ആരംഭിക്കുന്നതിന് മുന്നോടിയായി ആളുകൾക്ക് ഓൺലൈൻ സംവിധാനമുപയോഗിച്ചും ദേ ശീയ ജനസംഖ്യാ അപേക്ഷ പൂരിപ്പിക്കാം. 

കുടുംബത്തിലെ ഓരോ ആളുകളുടെയും ആധാർ ബന്ധപ്പെടുത്തിയാണ് എൻപിആർ ഡേറ്റബേസ് തയ്യാറാക്കുകയെന്ന് പാർലമെന്ററി പാനലിന് നൽകിയ മറുപടിയിൽ കേന്ദ്ര ആഭ്യന്തര മന്ത്രാലയം അറിയിച്ചു. എൻപിആർ പുതുക്കുന്നതിന് 2019 ഡിസംബർ 24 ന് 3,941 കോടി രൂപയും 2021 ലെ സെൻസസ് നടത്തുന്നതിന് 8,754.23 കോടി രൂപയും കേന്ദ്രം അനുവദിച്ചിരുന്നു. അവസാനമായി 2011 ലാണ് സെൻസസ് എടുത്തത്. 119 കോടി ജനങ്ങൾ ഉൾപ്പെടുന്ന ഡാറ്റാബേസ് 2015ലാണ് പുതുക്കിയത്. 

ENGLISH SUMMARY:Census, NPR: Cen­ter to pre­pare pro­vi­sion­al data
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.