Web Desk

ന്യൂഡല്‍ഹി

January 26, 2021, 7:14 pm

കർഷക സമരം നേരിടാൻ അർദ്ധസൈനികരെ രംഗത്തിറക്കും; കര്‍ഷകര്‍ സിംഘുവിലേക്ക് മടങ്ങി

Janayugom Online

രാജ്യ തലസ്ഥാനത്ത് നടന്ന കര്‍ഷക പ്രക്ഷോഭത്തെ തുടര്‍ന്ന് ഡല്‍ഹിയില്‍ ചേര്‍ന്ന കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ യോഗത്തില്‍ 15 കമ്പനി അർദ്ധസൈനിക വിഭാഗങ്ങളെ അതിർത്തികളിൽ നിയോഗിക്കാൻ തീരുമാനിച്ചു. ട്രാക്ടര്‍ പരേഡിനിടെ കര്‍ഷകരും പോലീസും തമ്മില്‍ കാര്യമായ ഏറ്റുമുട്ടല്‍ നടന്ന ഐടിഒ, ഗാസിപുര്‍, നംഗ്ലോയി എന്നിവിടങ്ങളിലാണ് അധിക സുരക്ഷാ വിന്യാസം നടത്തുക.

അതേസമയം ഐറ്റിഒയിൽ സംഘർഷത്തിനിടെ കൊല്ലപ്പെട്ട കർഷകന്റെ മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. ഇവിടെ നിന്നും കർഷകർ പിരിഞ്ഞുപോവുകയാണ്. പ്രതിഷേധക്കാരെ മാറ്റി സ്ഥലത്ത് ഗതാഗതം പൂർവ സ്ഥിതിയിലാക്കാൻ കേന്ദ്രസർക്കാർ നിർദ്ദേശം നൽകി.കര്‍ഷകര്‍ തങ്ങളുടെ സമരഭൂമിയായ സിംഘു അതിര്‍ത്തിയിലേക്ക് മടങ്ങി.

ആയിരക്കണക്കിന് കര്‍ഷകരാണ് ഇന്ന് റിപ്പബ്ലിക് പരേഡിന് പിന്നാലെ ഇന്ന് രാവിലെ ആരംഭിച്ച ട്രാക്ടര്‍ പരേഡില്‍ അണി ചേര്‍ന്നത്.അതേസമയം,രാജ്യതലസ്ഥാനത്ത് റിപ്പബ്ലിക് ദിനത്തിൽ കർഷകർക്ക് നേരെയുണ്ടായ അതിക്രമത്തെ അപലപിച്ച് പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിംഗ്. പഞ്ചാബിൽ നിന്നുള്ള കർഷകരോട് എത്രയും വേഗം അതിർത്തിയിലേയ്ക്ക് മടങ്ങാൻ അമരീന്ദർ സിംഗ് ആവശ്യപ്പെട്ടു. നേരത്തേ കർഷക സമരം ഒത്തുതീർപ്പാക്കുക എന്ന ലക്ഷ്യത്തോടെ അമരീന്ദർ സിംഗ് ഡൽഹിയിൽ എത്തുകയും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുമായി ചർച്ച നടത്തുകയും ചെയ്തിരുന്നു.

ENGLISH SUMMARY: CENTER DECIDED TO POST ARMED FORCE IN DELHI

YOU MAY ALSO LIKE THIS VIDEO