October 2, 2022 Sunday

Related news

April 22, 2021
December 18, 2020
November 3, 2020
November 1, 2020
October 31, 2020
October 30, 2020
October 23, 2020
October 23, 2020
October 22, 2020
October 21, 2020

രാജ്യത്ത് ഉള്ളി ഇറക്കുമതി നിയന്ത്രണങ്ങളിലെ ഇളവ് നീട്ടി കേന്ദ്രം

Janayugom Webdesk
ന്യൂഡല്‍ഹി
December 18, 2020 2:00 pm

ഉള്ളി ഇറക്കുമതിക്കുള്ള നിയന്ത്രണങ്ങള്‍ ലഘൂകരിച്ച നടപടി ജനുവരി 31 വരെ നീട്ടി കേന്ദ്ര സര്‍ക്കാര്‍. വില വര്‍ധനവ് നിയന്ത്രിക്കാനാണ് ഇറക്കുമതിക്കുള്ള നിയന്ത്രണങ്ങള്‍ ലഘൂകരിച്ച നടപടി നീട്ടിയത്. ഒക്ടോബര്‍ 21നാണ് ഉള്ളി ഇറക്കുമതിയില്‍ നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തിയത്. അതേ സമയം നിലവില്‍ ചില വ്യവസ്ഥകളോടെ മാത്രമായിരിക്കും നിയന്ത്രണങ്ങളിലെ ഇളവ് തുടരുകയെന്ന് കേന്ദ്രം വ്യക്തമാക്കി. 

ഗുണനിലവാരവും മറ്റ് ആരോഗ്യപ്രശ്‌നങ്ങളൊന്നും ഇല്ലെന്ന് അധികൃതര്‍ പരിശോധിച്ച് ഉറപ്പ് വരുത്തിയ ശേഷം മാത്രമായിരിക്കും ചരക്കുകല്‍ വിട്ട് കൊടുക്കുക. ഉള്ളിയുടെ വിളവെടുപ്പ് രാജ്യത്ത് തുടങ്ങിയാല്‍ വിലയില്‍ ഇടിവ് ഉണ്ടാകുമെന്നും കയറ്റുമതി അവസാനിപ്പിക്കാന്‍ കഴിയുമെന്നുമാണ് കേന്ദ്രത്തിന്റെ കണക്കുകൂട്ടല്‍. രാജ്യത്ത് 150 രൂപയില്‍ കൂടുതലായി വര്‍ധിച്ച ഉള്ളിവില ഇറക്കുമതിയോടെയാണ് 50ലെത്തിയത്. 

ENGLISH SUMMARY:Center extends relax­ation of onion import restric­tions in the country
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.