Web Desk

ന്യൂഡല്‍ഹി

May 16, 2021, 10:13 pm

വാക്സിന്‍ കയറ്റുമതിയെ ന്യായീകരിച്ച് കേന്ദ്രം

Janayugom Online

വാക്സിന്‍ കയറ്റുമതിയെ ന്യായീകരിച്ച് സുപ്രീം കോടതിയില്‍ കേന്ദ്രത്തിന്റെ പ്രസ്താവന. പകർച്ചവ്യാധിയുടെ സമയത്ത് ലോകം മുഴുവൻ ഒന്നാണെന്ന് പ്രസ്താവിച്ചാണ് വാക്സിനുകൾ കയറ്റുമതി ചെയ്യാനുള്ള തീരുമാനത്തെ സർക്കാർ ന്യായീകരിച്ചത്.
വാക്സിനേഷനായുള്ള ആഗോള നടപടിയുടെ ഭാഗമായാണ് സർക്കാർ വാക്സിൻ കയറ്റുമതി ചെയ്തത്. 

കോവിഡ് പകര്‍ച്ചവ്യാധി തടയുന്നതിനും വിദേശ രാജ്യങ്ങളില്‍ നിന്നുള്ള കോവിഡ് കേസുകളുടെ ഇന്ത്യയിലേക്കുള്ള വ്യാപന സാധ്യത കുറയ്ക്കുന്നതിനുമാണ് ഈ നടപടി സ്വീകരിച്ചതെന്നും കേന്ദ്രം സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പ്രസ്താവിച്ചു. കയറ്റുമതി പരിമിതമാണെന്നും ആഭ്യന്തര ആവശ്യങ്ങൾക്ക് ഉയർന്ന മുൻ‌ഗണന നൽകിക്കൊണ്ടാണ് കയറ്റുമതി ചെയ്യുന്നതെന്നും കേന്ദ്രം അറിയിച്ചു.

കോവിഡ് രണ്ടാം തരംഗം രൂക്ഷമായ സാഹചര്യത്തിലും രാജ്യത്ത് വാക്സിന്‍ ക്ഷാമം നേരിടുന്നതിനിടയിലും കേന്ദ്ര സര്‍ക്കാർ പിന്തുടർന്ന വാക്സിന്‍ കയറ്റുമതി നയം വ്യാപക പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു.
ENGLISH SUMMARY;Center jus­ti­fies vac­cine exports
YOU MAY ALSO LIKE THIS VIDEO;