പ്രവാസികളുടെ മടക്കത്തില്‍ കേരളത്തിന്റെ ആവശ്യങ്ങള്‍ അംഗീകരിക്കാതെ കേന്ദ്രം. ട്രൂ നാറ്റ് പരിശോധന പ്രായോഗികമല്ലെന്ന് കേന്ദ്രം കേരളത്തെ അറിയിച്ചു. രോഗികള്‍ക്ക് പ്രത്യേക വിമാനം ഏര്‍പ്പെടുത്തുന്നതില്‍ പരിമിതികളുണ്ടെന്നും കേന്ദ്രം പറയുന്നു. അതേ സമയം ട്രൂ നാറ്റിന് പകരം ആന്റി ബോഡി പരിശോധന ഏര്‍പ്പെടുത്താനാണ് കേരളത്തിന്റെ നീക്കം.
പ്രവാസികളിടെ മടക്കം വലിയ അനിശ്ചിതത്വത്തിലേക്ക് നീങ്ങുകയാണ്. നാട്ടിലേക്ക് മടങ്ങാന്‍ ആഗ്രഹിക്കുന്ന പ്രവാസികള്‍ക്ക് വിമാനത്തില്‍ പ്രവേശിക്കുന്നതിന് മുമ്പ് ട്രൂ നാറ്റ് പരിശോധന നടത്തി കോവിഡ് ഇല്ലായെന്ന് ഉറപ്പ് വരുത്തണമെന്നുമാണ് കേരളം മുന്നോട്ടുവെച്ച പ്രധാന നിര്‍ദ്ദേശം.
എന്നാല്‍ ട്രൂ നാറ്റ് പരിശോധന പല വിദേശ രാജ്യങ്ങളും അംഗീകരിച്ചില്ലെന്നും അതിനാല്‍ ഈ നിര്‍ദ്ദേശം പ്രയോഗികമല്ലായെന്നും കേന്ദ്രം അറിയിച്ചു. കോവിഡ് 19 സ്ഥിരീകരണത്തിനായി വളരെ വേഗത്തില്‍ നടത്താവുന്നതും ചെലവു കുറഞ്ഞതുമായ പരിശോധനയാണ് ട്രൂ നാറ്റ്. ബാറ്ററിയില്‍ പ്രവര്‍ത്തിക്കുന്നതും ചിപ്പ് അടിസ്ഥാനമായുള്ളതുമായ ലളിതമായ പരിശോധനയാണിത്.
English summary; Center not recognizing Kerala’s needs in the return of expatriates
you may also like this video;