Web Desk

February 05, 2021, 3:25 pm

കാര്‍ഷിക നിയമത്തില്‍ ഭേദഗതിക്ക് തയാറാണെന്ന് കേന്ദ്രം; നിലപാട് രാജ്യസഭയെ അറിയിച്ചു

Janayugom Online

കാര്‍ഷിക നിയമത്തില്‍ ഭേദഗതിക്ക് തയാറാണെന്ന് കേന്ദ്രം. കേന്ദ്ര കൃഷിമന്ത്രി നരേന്ദ്രസിംഗ് തോമര്‍ നിലപാട് രാജ്യസഭയെ അറിയിച്ചു. നിയമത്തില്‍ പോരായ്മ ഉള്ളതുകൊണ്ടല്ല ഭേദഗതിയെന്നും കര്‍ഷക സമരം കണക്കിലെടുത്താണ് പുതിയ തീരുമാനമെന്നും മന്ത്രി രാജ്യസഭയെ അറിയിച്ചു. കര്‍ഷകരെ കോണ്‍ഗ്രസ് തെറ്റിദ്ധരിപ്പിച്ചെന്നും രക്തം കൊണ്ട് കൃഷി ചെയ്യാന്‍ കോണ്‍ഗ്രസ് ശ്രമിക്കുന്നതായും മന്ത്രി രാജ്യസഭയില്‍ ആരോപിച്ചു.

കര്‍ഷകര്‍ ആവശ്യപ്പെടുന്ന ഭേദഗതികള്‍ നടപ്പിലാക്കാമെന്ന് കേന്ദ്രം നേരത്തെ അറിയിച്ചിരുന്നു. ഇക്കാര്യം ഇന്ന് ഔദ്യോഗികമായി സഭയെ സര്‍ക്കാര്‍ അറിയിക്കുകയായിരുന്നു. കര്‍ഷകരെ തെറ്റിദ്ധരിപ്പിക്കാനാണ് കോണ്‍ഗ്രസ് ശ്രമിച്ചത്. നയപരമായ തീരുമാനങ്ങളാണ് സര്‍ക്കാര്‍ എടുത്തതെന്നും കൃഷി മന്ത്രി പറഞ്ഞു.അതേസമയം, കേന്ദ്രസര്‍ക്കാരും കര്‍ഷകരും തമ്മില്‍ അനൗദ്യോഗിക ചര്‍ച്ചകള്‍ നടക്കുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. സമവായം ഉണ്ടാകുന്നതുവരെ നിയമം നടപ്പിലാക്കരുതെന്നാണ് ആവശ്യം. പ്രശ്‌നപരിഹാരത്തിന് മധ്യസ്ഥ ചര്‍ച്ചകളുമായി പഞ്ചാബ് സര്‍ക്കാരും രംഗത്തുവന്നിട്ടുണ്ട്. 30 ല്‍ അധികം കര്‍ഷക സംഘടനകളുമായി അനൗദ്യോഗിക ചര്‍ച്ചകള്‍ പൂര്‍ത്തിയായി കഴിഞ്ഞിട്ടുണ്ട്. കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന മൂന്നു കാര്‍ഷിക നിയമങ്ങളില്‍ ഏതെങ്കിലും ഒന്നില്‍ ഒരു പിഴവു പോലും ചൂണ്ടിക്കാട്ടാന്‍ സമരം ചെയ്യുന്ന കര്‍ഷകര്‍ക്കോ പ്രതിപക്ഷ പാര്‍ട്ടികള്‍ക്കോ കഴിഞ്ഞിട്ടില്ലെന്ന് കൃഷിമന്ത്രി നരേന്ദ്ര സിങ് തോമര്‍. ഒരു സംസ്ഥാനത്തില്‍നിന്നുള്ളവര്‍ മാത്രമാണ് സമരത്തിനു പിന്നിലെന്ന് തോമര്‍ രാജ്യസഭയില്‍ പറഞ്ഞു.

പുതിയ നിയമം വന്നതോടെ മറ്റുള്ളവര്‍ തങ്ങളുടെ കൃഷിഭൂമി പിടിച്ചെടുക്കുമെന്ന് കര്‍ഷകരെ ആരോ തെറ്റിദ്ധരിപ്പിച്ചിരിക്കുകയാണ്. ഒരു സംസ്ഥാനത്തില്‍നിന്നുള്ള കര്‍ഷകര്‍ മാത്രമാണ് സമരത്തിനു പിന്നില്‍. ഇത്തരത്തില്‍ കര്‍ഷകര്‍ക്കു ഭൂമി നഷ്ടപ്പെടുമെന്നു പറയുന്ന ഒരു വ്യവസ്ഥയെങ്കിലും ഈ നിയമങ്ങളില്‍ കാണിച്ചുതരാന്‍ കഴിയുമോ തോമര്‍ ചോദിക്കു്നു. പഴങ്ങളും പച്ചക്കറികളും ട്രെയിന്‍ വഴി കൊണ്ടുപോവാനാവുമെന്ന് ആരെങ്കിലും കരുതിയിരുന്നോ? ഇപ്പോള്‍ ശീതീകരണ സംവിധാനമുള്ള നൂറു കിസാന്‍ റയില്‍ ട്രെയിനുകളാണ് തുടങ്ങിയിരിക്കുന്നത്. കാര്‍ഷിക വിളകള്‍ക്കു മെച്ചപ്പെട്ട വില കിട്ടാന്‍ അവ സഹായകരമാവുന്നു. 

ഉത്പാദന ചെലവിനേക്കാള്‍ അന്‍പതു ശതമാനം കൂടുതല്‍ താങ്ങുവില നല്‍കാനുള്ള നടപടികള്‍ക്കു തുടക്കമായിട്ടുണ്ട്. ആത്മനിര്‍ഭര്‍ പാക്കേജില്‍ ഒരു ലക്ഷം കോടി രൂപയാണ് കാര്‍ഷിക അടിസ്ഥാന സൗകര്യ വികസനത്തിനു നീക്കിവച്ചിട്ടുള്ളത്. കര്‍ഷകരുടെ വരുമാനം ഇരട്ടിയാക്കുകയും ജിഡിപിയില്‍ കാര്‍ഷികമേഖലയുടെ വിഹിതം കൂട്ടുകയുമാണ് ലക്ഷ്യമാക്കുന്നത്. ഇതിലേക്കുള്ള സുപ്രധാന ചുവടുവയ്പാണ് കാര്‍ഷിക നിയമങ്ങളെന്ന് മന്ത്രി പറഞ്ഞു.
eng­lish summary;Center ready to amend agri­cul­ture law; The posi­tion was con­veyed to the Rajya Sabha
you may also like this video;