March 30, 2023 Thursday

Related news

March 13, 2023
March 13, 2023
February 10, 2023
January 6, 2023
January 4, 2023
December 12, 2022
November 25, 2022
August 27, 2022
August 3, 2022
July 25, 2022

സ്ത്രീയും പുരുഷനും തമ്മിലല്ലാതെയുള്ള വിവാഹത്തിന് ഇന്ത്യയില്‍ നിയമസാധുതയില്ലെന്ന് കേന്ദ്രം

Janayugom Webdesk
ന്യൂഡല്‍ഹി
October 26, 2021 6:33 pm

സ്ത്രീയും പുരുഷനും തമ്മിലുള്ള വിവാഹത്തിന് മാത്രമാണ് ഇന്ത്യന്‍ വ്യവസ്ഥയില്‍ നിയമസാധുതയുള്ളുവെന്ന് കേന്ദ്ര സര്‍ക്കാര്‍ ഡല്‍ഹി ഹെെക്കോടതിയില്‍. ഇന്ത്യയില്‍ സ്വവര്‍ഗവിവാഹത്തിന് നിയമപരമായ അംഗീകാരം നല്‍കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജികളില്‍ വാദം കേള്‍ക്കെവെയാണ് കോടതി കേന്ദ്രത്തിന്റെ പ്രതികരണം തേടിയത്. ചീഫ് ജസ്റ്റിസ് ഡിഎൻ പട്ടേലും ജസ്റ്റിസ് ജ്യോതി സിങും അധ്യക്ഷരായ ബെഞ്ചാണ് കേസ് പരിഗണിച്ചത്.

ഇന്ത്യൻ ശിക്ഷാനിയമത്തിലെ 377-ാം വകുപ്പ് പ്രകാരം സ്വവർഗരതി ക്രിമിനൽ കുറ്റമല്ലാതാക്കുന്നത് ഈ കേസിൽ പ്രസക്തമാകില്ലെന്നും ഈ വ്യവസ്ഥ വിവാഹവുമായി ബന്ധപ്പെട്ടതല്ലെന്നും സോളിസിറ്റർ ജനറൽ തുഷാർ മേത്ത അറിയിച്ചു. ഹിന്ദു വിവാഹ നിയമം, സ്പെഷ്യൽ മാരേജ് ആക്ട്, ഫോറിൻ മാരേജ് ആക്ട് തുടങ്ങിയ നിയമങ്ങൾ പ്രകാരം സ്വവർഗ വിവാഹത്തിന് അംഗീകാരം നൽകണമെന്നാണ് ഹര്‍ജിയിലെ ആവശ്യം. സ്വവര്‍ഗ വിവാഹവുമായി ഡൽഹി ഹൈക്കോടതിയിലുള്ള ഹർജികളില്‍ കേന്ദ്രം തുടർച്ചയായി എതിർപ്പു പ്രകടിപ്പിച്ചിരുന്നു. സ്വവർഗ വിവാഹം ഇന്ത്യൻ സംസ്കാരത്തിന്റെയോ നിയമത്തിന്റെയോ ഭാഗമല്ലെന്നും അത്തരം ബന്ധങ്ങളെ ഒരു ഇന്ത്യൻ കുടുംബ വ്യവസ്ഥയുമായി താരതമ്യപ്പെടുത്താനാവില്ലെന്നുമായിരുന്നു കേന്ദ്രത്തിന്റെ നിലപാട്.

 

Eng­lish Sum­ma­ry: Cen­ter says mar­riage between a man and a woman is not legal in India

 

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.