July 3, 2022 Sunday

Latest News

July 3, 2022
July 3, 2022
July 3, 2022
July 3, 2022
July 3, 2022
July 3, 2022
July 3, 2022
July 3, 2022
July 3, 2022
July 3, 2022

എംഎൻആര്‍ഇജി തൊഴില്‍ ദിനങ്ങള്‍ വര്‍ദ്ധിപ്പിക്കില്ലെന്ന് കേന്ദ്രം

Janayugom Webdesk
February 12, 2021

ദേശീയ തൊഴിലുറപ്പു പദ്ധതി പ്രകാരമുള്ള നൂറ് തൊഴില്‍ ദിനങ്ങള്‍ വര്‍ദ്ധിപ്പിക്കില്ലെന്ന് കേന്ദ്രം. കോവിഡ് പശ്ചാത്തലത്തില്‍ കൊണ്ടുവന്ന ലോക്ഡൗണും അനുബന്ധിയായ സാമ്പത്തിക മാന്ദ്യം സൃഷ്ടിച്ച പ്രതിസന്ധിയും രാജ്യത്തെ ഗ്രാമീണ ജീവിതത്തെ പട്ടിണിയിലേക്ക് തള്ളിവിട്ട അവസ്ഥ തുടരുമ്പോഴാണ് ഇനി ഇക്കാര്യത്തില്‍ ഒന്നും ചെയ്യില്ലെന്ന് വ്യക്തമാക്കി കേന്ദ്ര സര്‍ക്കാര്‍ കൈകഴുകിയത്.

കുടിയേറ്റ തൊഴിലാളികള്‍ക്ക് തൊഴില്‍ നഷ്ടം മൂലം നിത്യവൃത്തിപോലും അപ്രാപ്യം ആയിരിക്കുകയാണ്. മഹാത്മാ ഗാന്ധി നാഷ്ണല്‍ റൂറല്‍ എംപ്ലോയിമെന്റ് ഗാരന്റി ആക്ട് (ദേശീയ തൊഴിലുറപ്പു പദ്ധതി) പ്രകാരം കൂടുതല്‍ തൊഴില്‍ ദിനങ്ങള്‍ അനുവദിക്കുമോ എന്ന രാജ്യ സഭയിലെ ചോദ്യത്തിനുള്ള മറുപടിയിലാണ് സര്‍ക്കാര്‍ നിലപാടറിയിച്ചത്. ഇക്കാര്യത്തില്‍ മറ്റ് സംസ്ഥാനങ്ങള്‍ക്ക്, അമ്പത് തൊഴില്‍ ദിനങ്ങള്‍ കൂടി വര്‍ദ്ധിപ്പിച്ച സംസ്ഥാനങ്ങളുടെ മാതൃക പിന്തുടരാമെന്നായിരുന്നു കേന്ദ്ര ഗ്രാമ വികസന വകുപ്പ് സഹമന്ത്രി സ്വാധ്വി നിരഞ്ജന്‍ ജ്യോതിയുടെ മറുപടി.

ENGLISH SUMMARY: Cen­ter says MNREG will not increase work­ing days

YOU MAY ALSO LIKE THIS VIDEO

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.