Web Desk

ന്യൂഡല്‍ഹി

September 09, 2021, 9:39 pm

സ്‌കൂളുകള്‍ തുറക്കാന്‍ വാക്‌സിന്‍ നിര്‍ബന്ധമല്ലെന്ന് കേന്ദ്രം

Janayugom Online

സ്‌കൂളുകള്‍ തുറക്കുന്നതിന് മുന്നോടിയായി കുട്ടികള്‍ക്ക് വാക്‌സിന്‍ നല്‍കുന്നത് നിര്‍ബന്ധമാക്കില്ലെന്ന് ആരോഗ്യ മന്ത്രാലയം.
ലോകത്ത് എവിടെയും ഇത്തരമൊരു വ്യവസ്ഥ മുന്നോട്ട് വയ്ക്കുന്നില്ല. ഒരു ശാസ്ത്രീയ സംഘടനയും അങ്ങനെ ശുപാര്‍ശ ചെയ്യുന്നില്ല. എന്നാല്‍ സ്‌കൂള്‍ ജീവനക്കാര്‍ക്ക് വാക്‌സിനേഷന്‍ നല്‍കുന്നത് അഭികാമ്യമാണെന്നും ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.
കുട്ടികള്‍ക്ക് വേണ്ടിയുളള പ്രതിരോധ വാക്‌സിന്‍ വിപണിയിലെത്തിക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ ശ്രമങ്ങള്‍ തുടരുകയാണ്. സൈഡസ് കാഡിലയുടെ സൈക്കോവ് ഡി വാക്‌സിന്‍ കുട്ടികളില്‍ ഉപയോഗിക്കാന്‍ അനുമതി നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
രാജ്യത്ത് രണ്ടാം തരംഗം ഇപ്പോഴും അവസാനിച്ചിട്ടില്ല. കോവിഡ് വ്യാപനം കുറയ്ക്കാന്‍ ആഘോഷങ്ങള്‍ പരിമിതമായ രീതിയില്‍ മാത്രം നടത്തേണ്ടതാവശ്യമാണ്. രണ്ട് ഡോസ് വാക്‌സിന്‍ സമ്പൂര്‍ണ സുരക്ഷ നല്‍കുന്നുണ്ടെന്നും ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.

Eng­lish sum­ma­ry; Cen­ter says vac­cine is not manda­to­ry to open schools

You may also like this video;