പ്രളയം: രക്ഷാപ്രവര്‍ത്തനത്തിന് കേന്ദ്രം അയച്ചത് 102 കോടിയുടെ ബില്‍

Web Desk
Posted on February 05, 2019, 8:39 am

കേരളത്തില്‍ പ്രളയ രക്ഷാപ്രവര്‍ത്തനത്തിലെ വ്യോമസേനയുടെ ചെലവായി കേന്ദ്രം 102 കോടിയുടെ ബില്‍ കേരളത്തിനയച്ചു. പ്രതിരോധ സഹമന്ത്രി സുഭാഷ് ഭാംറെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. സൈന്യവും നാവികസേനയും പ്രളയകാലത്തെ രക്ഷാപ്രവര്‍ത്തനത്തിന് തങ്ങള്‍ക്കുണ്ടായ ചെലവുകളുടെ വിവരങ്ങള്‍ തയ്യാറാക്കിവരുകയാണെന്നും മന്ത്രി വ്യക്തമാക്കി. മാത്രമല്ല പ്രളയദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി വ്യോമസേനാ വിമാനങ്ങള്‍ 517 തവണയും ഹെലികോപ്റ്ററുകള്‍ 634 തവണയും പറന്നു. 3787 പേരെ എയര്‍ലിഫ്റ്റ് ചെയ്ത് രക്ഷപ്പെടുത്തിയെന്നും മന്ത്രി പറഞ്ഞു.അതേസമയം ദുരന്തനിവാരണ നിധിയിലെ മുഴുവന്‍ തുക ഉപയോഗിച്ചാലും ബാധ്യത തീരില്ലെന്നും മുഖ്യമന്ത്രി മുൻപ് വ്യക്തമാക്കിയിരുന്നു.