9 December 2024, Monday
KSFE Galaxy Chits Banner 2

Related news

December 1, 2024
November 30, 2024
November 28, 2024
November 27, 2024
November 27, 2024
November 21, 2024
November 21, 2024
November 21, 2024
November 20, 2024
November 11, 2024

വെടിക്കെട്ട് തകർക്കാനുള്ള നീക്കത്തിൽ നിന്നും കേന്ദ്രം പിന്മാറണം: സിപിഐ

Janayugom Webdesk
തൃശൂർ
October 20, 2024 4:26 pm

സുരക്ഷയുടെ പേരിൽ തൃശൂര്‍ പൂരം വെടിക്കെട്ടിന് നിയന്ത്രണങ്ങൾ കൂടുതൽ ശക്തമാക്കാനും വ്യവസ്ഥകൾ കടുപ്പിക്കാനുമുള്ള നീക്കത്തില്‍ നിന്നും കേന്ദ്രസര്‍ക്കാര്‍ പിന്മാറണമെന്ന് സിപിഐ. പെസോയുടെ ഈ റിപ്പോർട്ട് കേന്ദ്രസർക്കാർ തള്ളിക്കളയണമെന്നും വ്യവസ്ഥകളില്‍ ഇളവ് നൽകി പൂരവും വെടിക്കെട്ടും സുഖമായി കാണാനുള്ള നടപടിയെടുക്കണമെന്നും സിപിഐ ജില്ലാ സെക്രട്ടറി കെ കെ കെ വത്സരാജ് പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു. പെട്രോളിയം വകുപ്പിന്റെ ചുമതലയുള്ള തൃശൂരിന്റെ ജനപ്രതിനിധി കൂടിയായ കേന്ദ്രമന്ത്രി സുരേഷ് ഗോപി ഈ കാര്യത്തിൽ ശക്തമായി ഇടപ്പെടണം. 

പെസോ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ പൂരത്തിന്റെ നിയന്ത്രണങ്ങൾ കൂടുതൽ ശക്തമാക്കാനും വ്യവസ്ഥകൾ കടുപ്പിക്കാനുമുള്ള നീക്കം നടക്കുന്നതായുള്ള വാർത്തകൾ പുറത്തുവന്ന സാഹചര്യത്തിലാണ് ഈ ആവശ്യം. തൃശൂർ പൂരം വെടിക്കെട്ട് കൂടുതൽ അടുത്തുനിന്നു കാണാനും നിലവിലുള്ള വ്യവസ്ഥകൾ ഇളവ് ചെയ്യാനുമുള്ള നടപടികൾ ഉണ്ടാകണമെന്ന് ജനപ്രതിനിധികളും പൂരം സംഘാടകരും ആവശ്യപ്പെടുന്ന സമയത്താണ് വ്യവസ്ഥകൾ കടുപ്പിച്ച നിയന്ത്രണങ്ങൾ കൂടുതൽ കൊണ്ടുവരാൻ ശ്രമിക്കുന്നത്. ഇത് കേരളത്തിലെ വിശേഷിച്ച്, തൃശൂർ ജില്ലയിലെ തൃശൂർ പൂരം മുതൽ മറ്റു എല്ലാ പൂരങ്ങളുടെയും വെടിക്കെട്ട് പ്രതിസന്ധിയിലാക്കുമെന്നും സിപിഐ ചൂണ്ടിക്കാണിക്കുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.