11 November 2025, Tuesday

Related news

November 4, 2025
November 3, 2025
September 18, 2025
August 21, 2025
March 26, 2025
March 24, 2025
March 21, 2025
March 17, 2025
March 16, 2025
March 16, 2025

ഓൺലൈൻ ഗെയിമിങ്ങിന് തടയിടാൻ കേന്ദ്രം; പ്രതിവർഷം 45 കോടി ആളുകൾക്ക് 20,000 കോടി രൂപ നഷ്ടപ്പെടുന്നുവെന്ന് കണക്ക്

Janayugom Webdesk
ന്യൂഡൽഹി
August 21, 2025 8:30 am

ഓൺലൈൻ റിയൽ മണി ഗെയിമുകളിൽ പ്രതിവർഷം 45 കോടി ആളുകൾക്ക് 20,000 കോടി രൂപയോളം നഷ്ടപ്പെടുന്നതായി സർക്കാർ കണക്കാക്കുന്നുവെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. ഓൺലൈൻ റിയൽ മണി ഗെയിമിങ് പ്രധാന പ്രശ്നമാണെന്ന് സർക്കാർ മനസിലാക്കിയിട്ടുണ്ടെന്നും ജനങ്ങളുടെ ക്ഷേമത്തിന് മുൻഗണന നൽകി വരുമാന നഷ്ടം ഉപേക്ഷിക്കാൻ തീരുമാനിച്ചതായും ഔദ്യോഗിക വൃത്തങ്ങൾ പറയുന്നു.

ഓരോ വർഷവും 45 കോടി ആളുകൾക്ക് പണം നഷ്ടപ്പെടുന്നുണ്ടെന്നാണ് ഏകദേശ കണക്ക്. നഷ്ടത്തിന്റെ ആകെ ആഘാതം താൽക്കാലികമായി ഏകദേശം 20,000 കോടി രൂപയായിരിക്കുമെന്ന് കണക്കാക്കപ്പെടുന്നു. ഇ‑സ്‌പോർട്‌സും ഓൺലൈൻ സോഷ്യൽ ഗെയിമിങും പ്രോത്സാഹിപ്പിക്കുന്നതിനും ഏതെങ്കിലും രൂപത്തിലുള്ള പണമിടപാട് നിരോധിക്കുന്നതിനും നിർദ്ശിക്കുന്ന ‘ഓൺലൈൻ ഗെയിമിംഗിന്റെ പ്രൊമോഷനും നിയന്ത്രണവും ബിൽ 2025’ സർക്കാർ ലോക്‌സഭയിൽ അവതരിപ്പിച്ചു. ഓ​ൺ​ലൈ​ൻ ഗെ​യി​മി​ങ് പ്ലാ​റ്റ്‌​ഫോ​മു​ക​ളെ നി​യ​മ​ത്തി​ന് കീ​ഴി​ൽ കൊ​ണ്ടു​വ​രാ​നും ഡി​ജി​റ്റ​ൽ ആ​പ്പു​ക​ൾ വ​ഴി​യു​ള്ള അ​ന​ധി​കൃ​ത ചൂ​താ​ട്ട​ത്തി​ന് നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്താ​നും ല​ക്ഷ്യ​മി​ട്ടു​ള്ള ‘പ്ര​മോ​ഷ​ൻ ആ​ൻ​ഡ് റെ​ഗു​ലേ​ഷ​ൻ ഓ​ഫ് ഓ​ൺ​ലൈ​ൻ ഗെ​യി​മി​ങ് ബി​ൽ 2025’ ലോ​ക്സ​ഭ പാസാക്കി.

ബി​ൽ നി​യ​മ​മാ​കു​ന്ന​തോ​ടെ ഓ​ൺ​ലൈ​ൻ മ​ണി ഗെ​യി​മു​ക​ൾ പ്ര​ച​രി​പ്പി​ക്കാ​നോ പ്രോ​ത്സാ​ഹി​പ്പി​ക്കാ​നോ സാ​ധി​ക്കി​ല്ല. പ്ര​ച​രി​പ്പി​ച്ചാ​ൽ മൂ​ന്ന് വ​ർ​ഷം ത​ട​വോ ഒ​രു കോ​ടി രൂ​പ​യോ പി​​ഴ ശി​ക്ഷ​യോ ര​ണ്ടും ഒ​രു​മി​ച്ചോ അ​നു​ഭ​വി​ക്കേ​ണ്ടി​വ​രും. ഇ​ത്ത​രം ഗെ​യി​മു​ക​ൾ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന ത​ര​ത്തി​ലു​ള്ള പ​ര​സ്യ​ങ്ങ​ൾ ഏ​തെ​ങ്കി​ലും മാ​ധ്യ​മ​ത്തി​ലൂ​ടെ പ്ര​ച​രി​പ്പി​ച്ചാ​ൽ ര​ണ്ടു വ​ർ​ഷം ത​ട​വും 50 ല​ക്ഷം പി​ഴ​യും ശി​ക്ഷ​യാ​യി ല​ഭി​ക്കും. ബാ​ങ്കു​ക​ൾ​ക്കോ ധ​ന​കാ​ര്യ സ്ഥാ​പ​ന​ങ്ങ​ൾ​ക്കോ ഇ​ത്ത​രം ഗെ​യി​മു​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട പ​ണ​മി​ട​പാ​ട് സേ​വ​നം ന​ൽ​കാ​നു​ള്ള അ​നു​മ​തി ല​ഭി​ക്കി​ല്ല.രാ​ജ്യ​ത്തി​ന് പു​റ​ത്തു​നി​ന്ന് നി​യ​ന്ത്രി​ക്കു​ന്ന ഓ​ൺ​ലൈ​ൻ മ​ണി ഗെ​യി​മു​ക​ൾ​ക്കും പു​തി​യ നി​യ​മം ബാ​ധ​ക​മാ​ണ്. ഇ​ത്ത​രം പ്ലാ​റ്റു​ഫോ​മു​ക​ളെ നി​യ​ന്ത്രി​ക്കു​ന്ന​തി​ന് അ​തോ​റി​റ്റി രൂ​പ​വ​ത്ക​രി​ക്കും. പ​ണം ഉ​ൾ​പ്പെ​ട്ട ഗെ​യി​മു​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട പ​രാ​തി​ക​ളി​ൽ അ​തോ​റി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പ​രി​ശോ​ധി​ച്ച് ന​ട​പ​ടി സ്വീകരിക്കും.

ബി​ഹാ​ർ വോ​ട്ട​ർ​പ​ട്ടി​ക പ​രി​ഷ്‍ക​ര​ണ​ത്തി​ൽ ച​ർ​ച്ച ആ​വ​ശ്യ​പ്പെ​ട്ടു​ള്ള പ്ര​തി​പ​ക്ഷ പ്ര​തി​ഷേ​ധ​ത്തി​നി​ടെ​യാ​ണ് വി​വ​ര സാ​ങ്കേ​തി​ക മ​ന്ത്രി അ​ശ്വി​നി വൈ​ഷ്ണ​വ് അ​വ​ത​രി​പ്പി​ച്ച ബി​ൽ ച​ർ​ച്ച​യി​ല്ലാ​തെ ശ​ബ്ദ​വോ​ട്ടോ​ടെ പാ​സാ​ക്കി​യെ​ടു​ത്ത​ത്. ആ​ദ്യം പ​ണം നി​ക്ഷേ​പി​ച്ച് കൂ​ടു​ത​ൽ പ​ണം തി​രി​കെ ല​ഭി​ക്കു​ന്ന ഗെ​യി​മു​ക​ളെ​യാ​ണ് ഓ​ൺ​ലൈ​ൻ മ​ണി ഗെ​യി​മു​ക​ളു​ടെ പ​രി​ധി​യി​ൽ കൊണ്ടുവന്നിരിക്കുന്നത്.

ബില്ലിന് കീഴിൽ മണി ഗെയിമിങിൽ ഉൾപ്പെട്ടിരിക്കുന്ന സ്ഥാപനങ്ങൾക്കെതിരെയുള്ള നടപടികൾ പ്രധാനമായും സംസ്ഥാന സർക്കാരുകളായിരിക്കും സ്വീകരിക്കുക. ഗെയിമുകളോടുള്ള അഡിക്ഷൻ, ഗെയിമുകൾ വഴിയുള്ള തട്ടിപ്പ്, നിയമങ്ങളിലെ പഴുതുകൾ എന്നിവയെല്ലാം പുതിയ ബില്ലിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ബിൽ പ്രകാരം ഓൺലൈൻ ഗെയിമുകൾ കളിക്കുന്നവർ ശിക്ഷിക്കപ്പെടില്ല. പക്ഷേ ഗെയിം നടത്തുന്ന പ്ലാറ്റ്ഫോമുകൾക്കെതിരേ കർശന നടപടികൾ സ്വീകരിക്കും.

Kerala State - Students Savings Scheme

TOP NEWS

November 11, 2025
November 11, 2025
November 11, 2025
November 11, 2025
November 11, 2025
November 11, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.