October 1, 2022 Saturday

Related news

August 25, 2022
January 8, 2022
September 25, 2021
July 25, 2021
March 15, 2021
February 8, 2021
January 14, 2021
November 9, 2020
October 22, 2020
February 15, 2020

ഒബിസി പട്ടികയില്‍ ട്രാന്‍സ്‌ജെണ്ടേഴ്‌സിനെയും ഉള്‍പ്പെടുത്താന്‍ കേന്ദ്രം

റെജി കുര്യന്‍
ന്യൂഡല്‍ഹി
September 25, 2021 9:05 pm

ഒ ബി സി പട്ടികയില്‍ ട്രാന്‍സ്‌ജെണ്ടേഴ്‌സിനെയും ഉള്‍പ്പെടുത്താന്‍ കേന്ദ്ര സര്‍ക്കാര്‍ നീക്കം ആരംഭിച്ചു. സര്‍ക്കാര്‍ നടപടികള്‍ യാഥാര്‍ത്ഥ്യമായാല്‍ മറ്റ് പിന്നോക്ക വിഭാഗങ്ങള്‍ക്കായി നീക്കിവച്ചിരിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളിലെയും സര്‍ക്കാര്‍ ജോലിയിലെയും 27 ശതമാനം സംവരണത്തന്റെ പരിധിയില്‍ ഈ വിഭാഗവും ഉള്‍പ്പെടും.
ഒ ബി സി വിഭാഗങ്ങള്‍ക്കായുള്ള കേന്ദ്ര പട്ടികയില്‍ ഭേദഗതി വരുത്തിയാകും ട്രാന്‍സ്‌ജെണ്ടേഴ്‌സിനെയും പട്ടികയുടെ പരിധിയില്‍ കൊണ്ടുവരിക.

സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തിലാണ് കേന്ദ്ര സര്‍ക്കാരിന്റെ പുതിയ നീക്കം. നാഷ്ണല്‍ ലീഗല്‍ അതോറിറ്റി കേന്ദ്ര സര്‍ക്കാരിനെതിരെ സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച കേസില്‍ ട്രാന്‍സ്‌ജെണ്ടേഴ്‌സിനെ പുരുഷന്‍, സ്ത്രീ എന്നിവയ്ക്ക് അപ്പുറമുള്ള മൂന്നാം വിഭാഗമായി പരിഗണിക്കണമെന്ന് കോടതി ഉത്തരവ് പുറപ്പെടുവിച്ചു.

സാമൂഹ്യമായും സാമ്പത്തികമായും പിന്നോക്കം നില്‍ക്കുന്ന വിഭാഗമായി ഇവരെ പരിഗണിക്കണമെന്നും സംവരണ പരിധിയില്‍ ഇവരെ ഉള്‍പ്പെടുത്തണമെന്നും സുപ്രീം കോടതി ഉത്തരവില്‍ വ്യക്തമാക്കിയിരുന്നു. ട്രാന്‍സ്‌ജെണ്ടര്‍ വിഭാഗത്തിന് സംവരണം ലഭ്യമാക്കുന്നത് സംബന്ധിച്ച് കേന്ദ്ര സാമൂഹ്യനീതി ശാക്തീകരണ വകുപ്പാണ് വിവിധ മന്ത്രാലയങ്ങളുമായും ബന്ധപ്പെട്ടവരുമായും കൂടിയാലോചനകള്‍ക്കു ശേഷം ക്യാബിനറ്റ് നോട്ട് തയ്യാറാക്കിയിരിക്കുന്നതെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കി.

പിന്നോക്ക വിഭാഗങ്ങള്‍ക്കായുള്ള ദേശീയ കമ്മീഷനും ഇക്കാര്യത്തില്‍ അനുകൂല നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്. മന്ത്രിസഭ ഈ തീരുമാനം പാസ്സാക്കിയാല്‍ പാര്‍ലമെന്റിന്റെ അംഗീകാരത്തോടെ രാഷ്ട്രപതിയുടെ അനുമതിക്ക് ശേഷമേ തീരുമാനം പ്രാബല്യത്തില്‍ വരൂ.

Eng­lish sum­ma­ry; Cen­ter to include trans­gen­der peo­ple in OBC list

you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.