കേരളത്തെ തകര്‍ക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് പിണറായി

Web Desk
Posted on October 21, 2018, 8:38 am

ഷാര്‍ജ : നിങ്ങൾ അങ്ങനെ നന്നാകേണ്ട എന്ന നിലപാട് ആണ് കേന്ദ്ര സര്‍ക്കാര്‍ കേരളത്തോട് സ്വീകരിക്കുന്നതെന്നും ഇത് കൊണ്ടാണ് പ്രളയ ദുരിതവുമായി ബന്ധപ്പെട്ട വിദേശ സഹായം നിഷേധിച്ചതെന്നും  മുഖ്യമന്ത്രി പിണറായി വിജയന്‍.  പ്രളയ ദുരിതാശ്വാസത്തിന് വിദേശരാജ്യങ്ങളുടെ സഹായം നിഷേധിച്ച കേന്ദ്ര സര്‍ക്കാരിനെതിരെ ആഞ്ഞടിക്കുകയായിരുന്നു  മുഖ്യമന്ത്രി. ആർക്കും പുനർ നിർമാണത്തെ തടയാനാകില്ല.  നവകേരള സൃഷ്ടിക്ക് സഹായം തേടി ഷാര്‍ജയില്‍ സംഘടിപ്പിച്ച പൊതുയോഗത്തില്‍ സംസാരിക്കുകയായിരുന്നു പിണറായി വിജയന്‍.

കേരളത്തെ തകര്‍ക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ ശ്രമിക്കുന്നത്. കേരളത്തിന്റെ സാധ്യതകള്‍ ഉപയോഗിക്കുന്നത് കേന്ദ്ര സര്‍ക്കാര്‍ തടയുന്നു. കേരളത്തിന് മുന്നോട്ടു പോകാനുള്ള അവസരമാണ് നിഷേധിക്കുന്നത്. ഇത് ഒരു ജനതയുടെ നിലനില്‍പ്പിന്റെ പ്രശ്നമാണ്. എന്നാല്‍ ആര് തകര്‍ക്കാന്‍ ശ്രമിച്ചാലും കേരളത്തിനു മുന്നോട്ടു പോയേ പറ്റൂ എന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.