Web Desk

ന്യൂഡല്‍ഹി:

October 10, 2020, 3:23 pm

സ്ത്രീ സുരക്ഷ കൂടുതല്‍ ശക്തമാക്കണമെന്ന് സംസ്ഥാനങ്ങളോട് കേന്ദ്രം

Janayugom Online

ഹത്രാസ് സംഭവത്തിനുപിന്നാലെ ഉയർന്ന രാജ്യവ്യാപക പ്രതിഷേധം കണക്കിലെടുത്ത് സ്ത്രീ സുരക്ഷ കൂടുതല്‍ ശക്തമാക്കണമെന്ന് സംസ്ഥാനങ്ങളോട് കേന്ദ്രം. സ്‌ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങളിൽ പരാതി കിട്ടിയാലുടൻ കേസ് രജിസ്റ്റർ ചെയ്യണമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ നിർദേശത്തിൽ പറയുന്നു.

കുറ്റകൃത്യവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ 24 മണിക്കൂറിനുള്ളില്‍ ലഭ്യമാക്കണം. പരാതി ലഭിച്ചാൽ രണ്ട് മാസത്തിനകം അന്വേഷണം പൂർത്തിയാക്കണം. കേസുകളിൽ നടപടി കൈക്കൊള്ളുന്നുണ്ടോ എന്ന കാര്യം സംസ്ഥാന സര്‍ക്കാരുകള്‍ ഉറപ്പിക്കണം.
ഇരകളുടെ മൊഴിയുടെ അടിസ്ഥാനത്തിൽ പ്രതികളെ അറസ്റ്റ് ചെയ്യാൻ കഴിയുന്ന തരത്തിൽ കേസ് രജിസ്റ്റർ ചെയ്‌ത് അന്വേഷണം നടത്തണം. ഇത്തരം കേസുകളിൽ അന്വേഷണത്തിനു സംസ്ഥാനങ്ങൾക്ക് കേന്ദ്രത്തിന്റെ സഹായം വേണമെങ്കിൽ അതിനായി സജ്ജമാക്കിയ ഐടിഎസ്എസ്ഒ പോർട്ടൽ വഴി സഹായം തേടണമെന്നും ആഭ്യന്തരമന്ത്രാലയം നിർദേശിച്ചു.

വീഴ്‌ച വരുത്തുന്ന ഉദ്യോഗസ്ഥർക്കെതിരെ കർശന നിലപാട് സ്വീകരിക്കണമെന്നും കേന്ദ്രം നിർദേശിച്ചു. ഹാത്രാസ് പീഡനക്കേസ് അന്വേഷണത്തിൽ ഉത്തർപ്രദേശ് പൊലീസ് കൃത്യവിലോപം കാണിച്ചെന്ന് ഗുരുതര വിമർശനം ഉയർന്ന സാഹചര്യത്തിലാണ് കേന്ദ്ര ആഭ്യന്തരമന്ത്രാലയം നിർദ്ദേശം പുറപ്പെടുവിച്ചിരിക്കുന്നത്.

ENGLISH SUMMARY: Cen­ter urges states to strength­en wom­en’s security

YOU MAY ALSO LIKE THIS VIDEO