Web Desk

ന്യൂഡൽഹി

December 11, 2020, 9:16 pm

സമരത്തെ അട്ടിമറിക്കാൻ പുതിയ ആരോപണ തന്ത്രവുമായി കേന്ദ്രം

Janayugom Online

കര്‍ഷക സമരത്തെ അട്ടിമറിക്കാൻ പുതിയ ആരോപണ തന്ത്രവുമായി കേന്ദ്രസര്‍ക്കാര്‍. സമരത്തെ തീവ്ര ഇടതുപക്ഷം ഹൈജാക്ക് ചെയ്‌തെന്നാണ് ഏറ്റവും കേന്ദ്രത്തിന്റെ പുതിയ ആരോപണം. സർക്കാർ അനുകൂല മാധ്യമങ്ങള്‍ ഇതിനകം തന്നെ വാര്‍ത്ത റിപ്പോര്‍ട്ടു ചെയ്തിട്ടുണ്ട്. തീവ്രഇടതുപക്ഷം സമരമുഖം കയ്യടക്കിയതായി ഇന്റലിജന്‍സ് വൃത്തങ്ങള്‍ മുന്നറിയിപ്പു നല്‍കുന്നു എന്ന തരത്തിലാണ് വാര്‍ത്തകള്‍ വരുന്നത്.

ഖലിസ്ഥാന്‍ തീവ്രവാദികള്‍ കർഷക സമരത്തിൽ ഭാഗഭാക്കാവുന്നു എന്ന ആരോപണം സമരത്തിന്റെ ആരംഭഘട്ടങ്ങളില്‍ ഉന്നയിച്ചിരുന്നെങ്കില്‍ അത് വേണ്ട രീതിയില്‍ സമരത്തിനെതിരേയുള്ള വികാരമാക്കാന്‍ സർക്കാരിനായിരുന്നില്ല. ഈ പശ്ചാത്തലത്തിലാണ് തീവ്ര ഇടതുപക്ഷം സമരമുഖം കയ്യടക്കിയെന്ന പുതിയ ആരോപണവുമായി രംഗത്തു വന്നിരിക്കുന്നതെന്നാണ് കർഷകരുടെ ആരോപണം.

വരും ദിവസങ്ങളില്‍ അക്രമം, പൊതു സ്വത്തുക്കള്‍ നശിപ്പിക്കല്‍ എന്നിവയ്ക്കുള്ള സാധ്യതയുള്ളതായി ഇന്റലിജന്‍സ് റിപ്പോര്‍ട്ടുകളുണ്ട് എന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ പറയുന്നു. ഡല്‍ഹി- ജയ്പുര്‍ ഹൈവേ തടയാന്‍ അത്തരം പ്രതിലോമ ശക്തികള്‍ കര്‍ഷകര്‍ക്ക് ഉപദേശം നല്‍കിയെന്നും ഇന്റലിജന്‍സ് ഏജന്‍സികളെ ഉദ്ധരിച്ചുകൊണ്ട് സര്‍ക്കാര്‍ വൃത്തങ്ങള്‍ പറയുന്നു.

എന്നാല്‍ ഈ ആരോപണത്തെ കര്‍ഷകര്‍ നിഷേധിച്ചു. തങ്ങളുടെ പ്രതിഷേധം സമാധാനപരമാണെന്നും തങ്ങള്‍ക്ക് രാഷ്ട്രീയ ലക്ഷ്യങ്ങളില്ലെന്നും കര്‍ഷകര്‍ അസന്ദിഗ്ധമായി അറിയിച്ചു.

Eng­lish Sum­ma­ry: Cen­ter with new charge strat­e­gy to sab­o­tage the strike

You may like this video