സംസ്ഥാനത്ത് കേന്ദ്ര ഏജൻസികൾ പ്രതിപക്ഷത്തിന്റെയും ബിജെപിയുടെയും രാഷ്ട്രീയ ആയുധമായി മാറിയെന്ന് സിപിഐ (എം) സംസ്ഥാന സെക്രട്ടറിയുടെ ചുമതലയുള്ള എ വിജയരാഘവൻ പറഞ്ഞു. ഫെഡറൽ വ്യവസ്ഥ തകർത്ത് സംസ്ഥാന സർക്കാരിന്റെ അധികാര പരിധിക്ക് അപ്പുറത്ത് സമാന്തര ഭരണം സ്ഥാപിച്ച് പ്രതിപക്ഷത്തെയും ബിജെപിയെയും കേന്ദ്ര ഏജൻസികൾ സഹായിക്കുകയാണ്. ഇത് ജനപിന്തുണയോടെ ദേശീയതലത്തിൽ തുറന്നുകാട്ടുമെന്നും വിജയരാഘവൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
സ്വർണക്കടത്ത് കേസിലെ യഥാർഥ വസ്തുതകൾ അറിയാൻ എല്ലാവർക്കും താൽപ്പര്യമുണ്ട്. എന്നാൽ, യഥാർഥ കുറ്റവാളികളെ കണ്ടെത്താൻ എൻഐഎയ്ക്ക് ആയില്ല. അവരുടെ അന്വേഷണത്തിന് തുടർച്ചയായി മറ്റ് ഏജൻസികളും വന്നു. ഓരോ ദിവസവും ഓരോ കഥ മെനയുക, അത് ചോർത്തിക്കൊടുക്കുക. ആ നിലക്ക് രാഷ്ട്രീയ പ്രവർത്തനമാണ് കേന്ദ്ര ഏജൻസികൾ ചെയ്യുന്നത്. ബിജെപിയോട് സഹവർത്തിത്വം പുലർത്തുന്ന യുഡിഎഫും ഈ പ്രചാരണം ഉപയോഗിച്ചു. എന്നാൽ, തദ്ദേശ തെരഞ്ഞെടുപ്പ് വിധിയിൽ കേരളത്തിൽ നടപ്പാക്കുന്ന മികവാർന്ന വികസന പ്രവർത്തനങ്ങൾക്ക് തുടർച്ചയുണ്ടാകണമെന്ന് ജനങ്ങൾ വ്യക്തമാക്കി. അതോടെ, നിയമസഭാ തെരഞ്ഞെടുപ്പ് ലക്ഷ്യം വച്ച് ജനങ്ങൾക്കൊപ്പം നിൽക്കുന്ന എൽഡിഎഫ് സർക്കാരിനെ ദുർബലപ്പെടുത്താനാണ് കേന്ദ്ര ഏജൻസികൾ ലക്ഷ്യമാക്കുന്നത്.
ഒരു സർജറികൊണ്ട് തീരുന്നതല്ല കോൺഗ്രസിന്റെ തകർച്ചയെന്നും ചോദ്യങ്ങൾക്ക് മറുപടിയായി വിജയരാഘവൻ പറഞ്ഞു. കോൺഗ്രസിനെ സംരക്ഷിക്കാൻ പ്രാപ്തരായ ധാരാളം നേതാക്കൾ ഇവിടുള്ളപ്പോൾ, കേട്ടുകൾവി പോലുമില്ലാത്ത ചിലരെ കൊണ്ടുവരികയാണ് എഐസിസി ചെയ്തത്.
ബിജെപിക്കൊപ്പം നിൽക്കുന്ന പി സി ജോർജിനെയും പി സി തോമസിനെയും കൂടെ കൂട്ടി ബിജെപിയുമായി പാലം കെട്ടാനാണ് യുഡിഎഫ് ശ്രമിക്കുന്നത്. എൻസിപി– എൽഡിഎഫ് ഭിന്നത മാധ്യമസൃഷ്ടിയാണെന്നും വിജയരാഘവൻ പ്രതികരിച്ചു.
ENGLISH SUMMARY: Central agencies have become the political weapon of the Opposition and the BJP: A Vijayaraghavan
YOU MAY ALSO LIKE THIS VIDEO
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.