മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അടക്കമുള്ള കോണ്‍ഗ്രസ് നേതാക്കള്‍ ഉള്‍പ്പെട്ട സോളാര്‍ കേസിന്റെ വിശദാംശങ്ങള്‍ തേടി കേന്ദ്രസര്‍ക്കാര്‍. കേസിലെ അന്വേഷണ പുരോഗതി അടക്കമുള്ള വിവരങ്ങള്‍ ആരാഞ്ഞ് കേന്ദ്ര അന്വേഷണ ഏജന്‍സി സമീപിച്ചതായി സരിത എസ് നായര്‍ വെളിപ്പെടുത്തി. കേസിന്റെ അന്വേഷണ പുരോഗതി, ഇപ്പോഴത്തെ അവസ്ഥ തുടങ്ങിയ കാര്യങ്ങള്‍ അന്വേഷിച്ചു. കേസുമായി ബന്ധപ്പെട്ട് പ്രാഥമികമായ റിപ്പോര്‍ട്ട് തയ്യാറാക്കാനാണ് കേന്ദ്ര ഏജന്‍സി സമീപിച്ചതെന്നാണ് കരുതുന്നതെന്ന് സരിത വ്യക്തമാക്കി.
നേതാക്കൾക്കെതിരായ അന്വേഷണത്തിന്റെ പുരോഗതി വിവരങ്ങളാണ് ചോദിച്ചത്. എം പി മാർക്കെതിരായ കേസിന്റെ വിശദാംശങ്ങളും അന്വേഷിച്ചെന്ന് സരിത പറയുന്നു.ചെന്നൈയിലും തിരുവനന്തപുരത്തുമാണ് ഉദ്യോഗസ്ഥർ എത്തിയത്.ഒന്ന് രണ്ട് തവണ ഡല്‍ഹിക്ക് വരാന്‍ ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നില്‍ വേറെ എന്തെങ്കിലും താല്‍പ്പര്യങ്ങളുണ്ടോ എന്ന് അന്വേഷിച്ചിട്ടില്ല. രാഷ്ട്രീയ വടംവലികള്‍ക്ക് ഇനി താല്പര്യമില്ല. കേരള സര്‍ക്കാര്‍ കേസില്‍ നല്ല നിലയില്‍ അന്വേഷണം നടത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും സരിതാ എസ് നായര്‍ പറഞ്ഞു. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, കെ സി വേണുഗോപാല്‍, ഹൈബി ഈഡന്, അടൂര്‍ പ്രകാശ്, എന്നിവര്‍ക്കെതിരായ കേസിന്റെ വിവരങ്ങളും എപി അബ്ദുള്ളക്കുട്ടിക്കെതിരായ കേസിന്റെ വിവരങ്ങളും തേടിയതായി സരിത പറഞ്ഞു,
English summary: central agency seeks solar details says saritha nair
you may also like this video