June 26, 2022 Sunday

Latest News

June 26, 2022
June 26, 2022
June 26, 2022
June 26, 2022
June 26, 2022
June 26, 2022
June 26, 2022
June 26, 2022
June 26, 2022
June 26, 2022

നിർമല സീതാരാമൻ അവതരിപ്പിച്ച ബജറ്റിന്റെ പൂർണ്ണ രൂപം

By Janayugom Webdesk
February 1, 2020

രണ്ടാം മോഡി സര്‍ക്കാരിന്റെ ആദ്യ സമ്പൂര്‍ണ ബജറ്റ് ധനമന്ത്രി നിര്‍മല സീതാരാമന്‍ ലോക്‌സഭയില്‍ അവതരിപ്പിച്ചു.

 • കിസാൻ റെയിൽ പദ്ധതിക്ക് തുടക്കം കുറിക്കും.
 • ട്രെയിനുകളിൽ കർഷകർക്കായി പ്രത്യേക ബോഗികൾ ആരംഭിക്കും.
 • കാർഷിക ഉൽപനങ്ങൾക്ക് ഇ- മാർക്കറ്റ്.
 • ഓൺലൈൻ ജൈവ കാർഷിക ഉത്പാദന വിപണി.
 • അന്ത്യോദയ പദ്ധതി വിപുലീകരിക്കും
 • മൽസ്യ മേഖലയി സാഗരമിത്ര പദ്ധതി
 • 58 ലക്ഷം സ്വയം സഹായ സംഘങ്ങൾ
 • 2021ല്‍ രാജ്യത്തെ പാലുത്പാദനം 10.8 കോടി മെട്രിക് ടണ്‍ ആയി ഉയര്‍ത്തും.
 • കര്‍ഷകര്‍ക്കായി നബാര്‍ഡിന്റെ പുനര്‍വായ്‌പാ പദ്ധതി
 • കാര്‍ഷികോല്‍പ്പനങ്ങള്‍ കയറ്റി അയക്കാന്‍ കിസാന്‍ ഉഡാന്‍ വിമാനം.
 • ഹോര്‍ട്ടികള്‍ച്ചര്‍ പ്രോത്സാഹനത്തിന് ഒരു ജില്ല‑ഒരു ഉല്‍പന്നം പദ്ധതി.
 • 15 ലക്ഷം കോടി രൂപയുടെ കാര്‍ഷിക വായ്‌പ നല്‍കും.
 • 99300 കോടി രൂപ വിദ്യാഭ്യാസ മേഖലയ്ക്ക്
 • ഇന്ത്യയിൽ പഠന പദ്ധതി പ്രോത്സാഹിപ്പിക്കും
 • രാജ്യത്ത് പുതിയ വിദ്യാഭ്യാസ നയം നടപ്പിലാകും
 • ബിരുദ തലത്തിൽ ഓൺലൈൻ കോഴ്സുകൾ ആരംഭിക്കും
 • തദ്ദേശ സ്ഥാപനങ്ങളലിൽ യുവ എൻജിനിയർമാർക്ക് ഇന്റേൺഷിപ്
 • പിന്നാക്ക വിഭാഗങ്ങൾക്ക് ഓൺലൈൻ ബിരുദ പദ്ധതി
 • പുതിയ ഫോറൻസിക് യൂണിവേഴ്സിറ്റി സ്ഥാപിക്കും
 • 1480 കോടി ടെക്സ്റ്റെൽ മേഖലയ്ക്ക്
 • 5 പുതിയ സ്മാർട്ട് സിറ്റികൾ
 • വ്യവസായ മേഖലയ്ക്ക് 27,300 കോടി രൂപ
 • കയറ്റുമതിക്ക് നിർവിക് പദ്ധതി
 • കയറ്റുമതിക്കാർക്ക് ഇൻഷുറൻസ്
 • കയറ്റുമതിക്കാർക്ക് ഡിജിറ്റൽ റീഫണ്ട്
 • ഊർജ മേഖലയ്ക്ക് 22,000 കോടി
 • 2024 ഓടെ 100 വിമാനത്താവളങ്ങൾ വികസിപ്പിക്കും
 • മുംബൈ- അഹമ്മദാബാദ് അതിവേഗ ട്രെയിൻ
 • ഗതാഗത- അടിസ്ഥാന സൗകര്യത്തിന് 1.7 ലക്ഷം കോടി
 • ഊർജ സുരക്ഷയ്ക്ക് സ്മാർട്ട് മീറ്ററിംഗ്
 • ആരോഗ്യ മേഖലക്ക് 69,000 കോടി രൂപ അനുവദിച്ചു
 • ജല്‍ ജീവന്‍ മിഷന്‍ പദ്ധതിക്ക് 11500 കോടി അനുവദിച്ചു
 • സ്വച്ഛ് ഭാരത് മിഷന് 12300 കോടി
 • ഭാരത് നൈറ്റ് പദ്ധതി നടപ്പിലാക്കും
 • സ്വകാര്യ മേഖലയിൽ ഡാറ്റ സെന്റർ പാർക്കുകൾ
 • ബൗദ്ധിക സ്വത്ത് അവകാശ നിയമം ഉടൻ
 • ഒരു ലക്ഷം ഗ്രാമങ്ങളിൽ ഫൈബർ ടു ഹോം
 • പോഷക ആഹാരത്തിനായി 35,600 കോടി
 • വനിതാ ക്ഷേമ പദ്ധതികൾക്ക് 28,600 കോടി 
 • 6 ലക്ഷം അംഗൻവാടി ജീവനക്കാർക്ക് സെൽഫോൺ നൽകി
 • പട്ടിക ജാതി പിന്നാക്ക വിഭാഗ ക്ഷേമത്തിന് 85,000 കോടി
 • പട്ടിക വർഗ ക്ഷേമത്തിനായി 53,700 കോടി
 • വിനോദ സഞ്ചാര മേഖലയുടെ വികസനത്തിനായി 2500 കോടി
 • മുതിർന്ന പൗരന്മാരുടെ ക്ഷേമത്തിന് 9000 കോടി 
 • സാംസ്‌കാരിക മന്ത്രാലയത്തിന് 3150 കോടി
 • റാഞ്ചിയിൽ ട്രൈബൽ മ്യൂസിയം
 • മലിനീകരണം ഉണ്ടാകുന്ന വ്യവസായശാലകൾ അടച്ചു പൂട്ടും
 • ബാംഗ്ലൂരു ഗതാഗത വികസനത്തിന് 18,600 കോടി 
 • ക്ലീൻ എയർ പദ്ധതിക്ക് 4,400 കോടി
 • നൈപുണ്യ വികസനത്തിന് 3000 കോടി
 • നികുതിദായർക്കായി പുതിയ പ്രമാണം
 • നോൺ ഗസറ്റഡ് തസ്‌തികളിലേയ്ക്ക് പൊതു പരീക്ഷ
 • പുതിയ ദേശീയ റീക്രൂട്ടിങ് ഏജൻസി ഉടൻ
 • വിവരശേഖരണം ആധുനികവൽക്കരിക്കും
 • ആദായ നികുതിയിൽ വൻ ഇളവ്
 • അഞ്ചു ലക്ഷം വരെ ഉള്ളവർക്ക് നികുതി ഇല്ല
 • 5- 7.5 ലക്ഷം വരെ വാർഷിക വരുമാനം ഉള്ളവർക്ക് 10 ശതമാനം നികുതി ഇളവ്
 • 5- 10 ലക്ഷം വരെ 15 ശതമാനം നികുതി ഇളവ്
 • 10–12.5 ലക്ഷം വരെ 20 ശതമാനം നികുതി ഇളവ്
 • 12.5- 15 ലക്ഷം വരെ 25 ശതമാനം നികുതി ഇളവ്
 • 15 ലക്ഷത്തിന് മുകളിൽ 30 ശതമാനം
 • എല്‍ഐസിയും വില്‍ക്കുന്നു; ഓഹരിവില്‍പ്പന ഈ വര്‍ഷം തുടങ്ങുമെന്ന് ധനമന്ത്രി
 • ഐഡിബിഐ ബാങ്കിലെ സര്‍ക്കാര്‍ ഓഹരികള്‍ പൂര്‍ണമായി വില്‍ക്കും.
 • ജി20 ഉച്ചകോടിക്ക് 100 കോടി
 • റിയൽ എസ്റ്റേറ്റ് മേഖലയിൽ ഒരു വർഷം ലാഭത്തിന് മേൽ നികുതിയില്ല
 • സെൻട്രൽ ബോർഡ് ഓഫ് ഡയറക്ട് ടാക്സസ് ഘടനയിൽ മാറ്റം
 • സ്റ്റാർട്ട് അപ്പുകൾക്ക് 5 ശതമാനം വരെ ടാക്സ് ഹോളി ഡേ

updat­ing…

Eng­lish sum­ma­ry: Cen­tral bud­get live updates

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.