June 27, 2022 Monday

Latest News

June 27, 2022
June 27, 2022
June 27, 2022
June 27, 2022
June 27, 2022
June 27, 2022
June 27, 2022
June 27, 2022
June 27, 2022
June 27, 2022

ആരോഗ്യ മേഖലയ്ക്ക് നാമമാത്ര വർധന

By Janayugom Webdesk
February 1, 2020

കേന്ദ്ര ബജറ്റിൽ ആരോഗ്യ മേഖലയ്ക്കുള്ള വിഹിതത്തിൽ നാമമാത്രമായ വർധന. ആരോഗ്യ മേഖലയ്ക്കുള്ള ബജറ്റ് വിഹിതം 69,000 കോടി രൂപയാണ് നിർമ്മല സീതാരാമന്റെ രണ്ടാം ബജറ്റിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ ബജറ്റിനെ അപേക്ഷിച്ച് 6000 കോടി രൂപ മാത്രമാണ് വർധന. ബജറ്റ് വിഹിതത്തിൽ നല്ലൊരു പങ്ക് ആരോഗ്യ ഇൻഷുറൻസ് പ്രീമിയം ഇനത്തിലേക്ക് മാറുന്നതോടെ ആരോഗ്യ പരിപാലന രംഗത്തുള്ള അടിസ്ഥാന സൗകര്യ വികസനം ഉൾപ്പെടെയുള്ള കാര്യങ്ങൾ അവതാളത്തിലാകും.

കഴിഞ്ഞ സാമ്പത്തിക വർഷം 62,398 കോടി രൂപയാണ് ആരോഗ്യ മേഖലയിൽ ബജറ്റ് വിഹിതമായി അനുവദിച്ചത്. 2018–19നെ അപേക്ഷിച്ച് 19 ശതമാനം വർധനയാണ് വരുത്തിയിരുന്നു. 2018ൽ 52,800 കോടി രൂപയാണ് ആരോഗ്യ മേഖലയ്ക്ക് അനുവദിച്ചത്. എന്നാൽ സാമ്പത്തികമാന്ദ്യത്തിന്റെ പേരിൽ ഇക്കുറി ബജറ്റ് വിഹിതം കുറച്ചതോടെ ദേശീയ ഗ്രാമീണ ആരോഗ്യ മിഷൻ, ദേശീയ നഗര ആരോഗ്യ മിഷൻ, ദേശീയ ആരോഗ്യ മിഷൻ, രാഷ്ട്രീയ സ്വാസ്ഥ്യ ഭീമാ യോജന തുടങ്ങിയ പദ്ധതികളുടെ പ്രവർത്തനം അവതാളത്തിലാകുമെന്നും സാമ്പത്തിക വിദഗ്ധർ പറയുന്നു.

പ്രധാനമന്ത്രി ജൻ ആരോഗ്യ യോജന പദ്ധതിയ്ക്കായി 6400 കോടി രൂപ വകയിരുത്തും. ഇന്ദ്ര ധനുഷ് പദ്ധതിയ്ക്കു കീഴിൽ കൂടുതൽ രോഗങ്ങൾക്ക് കവറേജ് നൽകും. ആയുഷ്മാൻ ഭാരത് പദ്ധതിയ്ക്ക് കീഴിൽ കൂടുതൽ ആശുപത്രികളെ ഉൾപ്പെടുത്തും. ടയർ ടു, ടയർ ത്രീ നഗരങ്ങളിലും കൂടുതൽ പേർക്ക് പദ്ധതിയുടെ കീഴിൽ സേവനങ്ങൾ നൽകും.

Eng­lish sum­ma­ry: Cen­tral bud­get about health department

YOU MAY ALSO LIKE THIS VIDEO

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.