Web Desk

February 01, 2021, 11:02 am

കേന്ദ്ര ബജറ്റ് ; ആശങ്കകള്‍ക്ക് നടുവില്‍ രാജ്യം

Janayugom Online

ധനമന്ത്രി നിര്‍മ്മലാ സീതാരാമന്‍ അവതരിപ്പിക്കുന്ന ബജററില്‍ ആത്മനിര്‍ഭാന്‍ ഭാരതിന്‍റെ തുടര്‍ച്ചയാണെന്നു പ്രധാനമന്ത്രി പറയുമ്പോഴും ജനങ്ങള്‍ക്കുള്ള ആശങ്കകള്‍ ഏറുന്നു. കൊവിഡ് 19 ന്‍റെ വ്യാപനത്തെ തുര്‍ന്ന് രാജ്യം ഏറെ ബുദ്ധിമുട്ടിലാണ്.. സാമ്പത്തിക വളര്‍ച്ച താഴോട്ടു തന്നെയാണ് ഇത്തരമൊരു സാഹചര്യത്തില്‍ എന്തു മാജിക്കാണ് നടത്താന്‍ പോകുുന്നതെന്ന ചിന്ത സാമ്പത്തിക മേഖലയിലുള്ള വര്‍ക്കും മറ്റും ആശങ്ക കൂടുതല്‍ വരുന്നത്. ധനകമ്മി കൂട്ടിയാലും, ഉല്പാദനം വര്‍ധിപ്പിക്കണമെന്ന നിലപാടാണ് കേന്ദ്ര സര്‍ക്കാരിനുള്ളത്. എന്നാല്‍ ഇതെങ്ങനെ സാധിക്കും എന്നും ചര്‍ച്ച ചെയ്യേണ്ടതാണ്. കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാനങ്ങളെ പോലും ഞെരുക്കുന്ന സമീപനമാണ് സ്വീകരിച്ചിരിക്കുന്നത്. ഫെഡറല്‍ സംവിധാനം മറന്നുളള പ്രവര്‍ത്തനമാണ് ഉണ്ടായിരിക്കുന്നത്. ഈ മണിക്കൂറിലും ചില ചോദ്യങ്ങളാണ് ഉയരുന്നത്. നമ്മുടെ രാജ്യത്തെ 91മത്തെ ബജറ്റാണ് ഇന്ന് നിര്‍മ്മല അവതരിപ്പിക്കുന്നത്. 

കോര്‍പ്പറേററ് നികുതികുറച്ചതുകൊണ്ട് അത്തരത്തിലുള്ള ഒരുനടപടി ഇനിയും പ്രതീക്ഷിക്കേണ്ടതില്ല. അതേസമയം, അടച്ചിടല്‍ കാലത്തുണ്ടായ നഷ്ടംനേരിടാന്‍ കമ്പനികളെ സഹായിക്കുന്നതിന് നിക്ഷേപ സൗഹൃദപദ്ധതികളും മുന്‍വര്‍ഷത്തെ നഷ്ടംക്രമീകരിക്കുന്നതിനുള്ള ആശ്വാസനടപടികളും പ്രതീക്ഷിക്കാം. ദീര്‍ഘകാലം രാജ്യവ്യാപകയമായി അടച്ചിടല്‍ പ്രഖ്യാപിച്ചതിനാല്‍ വ്യോമയാനം, വിനോദസഞ്ചാരം തുടങ്ങിയ മേഖലകള്‍ കടുത്ത പ്രതിസന്ധിയാണ് നേരിട്ടത്. ഈ മേഖലകളിലെ വ്യവസായങ്ങള്‍ക്ക് ആശ്വാസംനല്‍കുന്ന നടപടികളുണ്ടാകും. രാജ്യവ്യാപകമായി ലോക്ഡൗണ്‍ പ്രഖ്യാപിച്ചിതനാലും വിമാനസര്‍വീസുകള്‍ ദീര്‍ഘകാലം തടസ്സപ്പെട്ടതിനാലും പ്രവാസികള്‍ക്ക് ഏറെകാലം രാജ്യത്ത് തങ്ങേണ്ടിവന്നു. നിശ്ചിതകാലപരിധികഴിഞ്ഞാല്‍ രാജ്യത്തെ ആദായനികുതി ആനുകൂല്യത്തിന് അര്‍ഹത ലഭിക്കാത്ത സാഹചര്യംഉണ്ടാകും. നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ ഇക്കാര്യത്തില്‍ ഇളവുകള്‍ നല്‍കിയിരുന്നെങ്കിലും അടുത്ത സാമ്പത്തികവര്‍ഷവും ഇതുസംബന്ധിച്ച് ആനുകൂല്യം പ്രഖ്യാപിച്ചേക്കാം. നാലുവര്‍ഷത്തിനുള്ളില്‍ ആരോഗ്യമേഖലയിലെ ചെലവ് മൊത്തം ആഭ്യന്തര ഉത്പാദനത്തിന്റെ നാലുശതമാനമായി ഉയര്‍ത്തുകയെന്ന ലക്ഷ്യത്തോടെയുള്ള പദ്ധതികള്‍ പ്രതീക്ഷിക്കാം.

നിലവിലുള്ള ഒരുശതമാനം ആരോഗ്യനികുതി വര്‍ധിപ്പിച്ചും കോര്‍പറേറ്റ് നികുതിയില്‍നിന്ന് അധികവരുമാനംകണ്ടെത്തിയുമാകും പദ്ധതി നടപ്പാക്കുക. പൊതുമേഖല കമ്പനികളുടെ ഓഹരി വിറ്റഴിച്ച് വരുമാനംനേടാന്‍ സര്‍ക്കാര്‍ ഇത്തവണയും വന്‍പദ്ധതി തയ്യാറാക്കിയേക്കും. എല്‍ഐസി പോലുള്ള വന്‍കിട കമ്പനികളുടെ ന്യൂനപക്ഷ ഓഹരികള്‍ വിറ്റഴിച്ച് 40 ബില്യണ്‍ ഡോളറെങ്കിലും സമാഹരിക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. കൂടുതല്‍ വരുമാനം കണ്ടെത്തുക, രാജ്യത്ത് നിര്‍മിക്കുന്നത് പ്രോത്സാഹിപ്പിക്കുക എന്നിവയുടെ ഭാഗമായി വിവിധ ഉത്പന്നങ്ങളുടെ ഇറക്കുമതിതീരുവ വര്‍ധിപ്പിച്ചേക്കും. സ്മാര്‍ട്ട്‌ഫോണുകള്‍, ഇലകട്രോണിക് ഘടകങ്ങള്‍, ഉപകരണങ്ങള്‍ എന്നിവ ഉള്‍പ്പടെ 50ലധികം ഇനങ്ങളുടെ ഇറക്കുമതി തീരുവ 10ശതമാനംവരെ വര്‍ധിപ്പിക്കാന്‍ സാധ്യതയുണ്ട്. കോവിഡിനെതുടര്‍ന്ന് റിയല്‍ എസ്‌റ്റേറ്റ് മേഖല സ്തംഭിച്ച സ്ഥിതിയിലാണ്. വിപണിമൂല്യംകുത്തനെ ഇടിഞ്ഞിട്ടും സ്റ്റാമ്പ് ഡ്യൂട്ടി, സര്‍ക്കിള്‍ നിരക്കുകള്‍ എന്നിവ അതേപടി തുടരുകയാണ്. അതുകൊണ്ടുതന്നെ വസ്തു കുറഞ്ഞ മാര്‍ക്കറ്റ്‌വിലയ്ക്ക് വിറ്റുപോയാലും നികുതിബാധ്യതയില്‍ കുറവുണ്ടാകുന്നില്ല. മാര്‍ക്കറ്റ് വിലയില്‍ നികുതി കണക്കാക്കുന്നതരത്തിലുള്ള ഭേദഗതികള്‍ ബജറ്റില്‍ പ്രതീക്ഷിക്കാം. 2020ലെ ബജറ്റില്‍ പദ്ധതി പ്രഖ്യാപിച്ചിരുന്നുവെങ്കിലും കോവിഡ് വ്യാപനത്തെതുടര്‍ന്ന് ഫലപ്രദമായി നടപ്പാക്കാനായില്ല. തര്‍ക്കനികുതിയുടെ 100ശതമാനം അടച്ച് കേസ് തീര്‍പ്പാക്കാന്‍ സാഹയിക്കുന്നതാണ് പദ്ധതി. അതിലൂടെ പിഴയും പലിശയും ഒഴിവാക്കാനുള്ള അവസരമാണ് നല്‍കിയത്. പ്രതിസന്ധികാരണം പദ്ധതിയില്‍ പങ്കാളിത്തം പരിമിതമായിരുന്നു. പുതിയ സാഹചര്യത്തില്‍ പദ്ധതിയുടെ വിപുലീകരണം സര്‍ക്കാര്‍ ആലോചിച്ചേക്കാം. രാജ്യത്ത് താമസിക്കുന്നവരും പ്രവാസികളും നല്‍കേണ്ട ലാഭവിഹിത നികുതിയില്‍ 2020ലെ ബജറ്റ് അസമത്വം സൃഷ്ടിച്ചിരുന്നു. പ്രവാസികള്‍ക്ക് 20ശതമാനംവരെയാണ് ഈയിനത്തില്‍ നികുതി നല്‍കേണ്ടത്. എന്നാല്‍ രാജ്യത്ത് താമസിക്കുന്നവര്‍ക്ക് സര്‍ചാര്‍ജുള്‍പ്പടെ 35.88ശതമാനംവരെ നികുതി ബാധകമായിരുന്നു. നിശ്ചിതശതമാനം നികുതിനിരക്ക് ഏര്‍പ്പെടുത്തി ഇക്കാര്യത്തിലെ അസമത്വംനീക്കുമെന്ന് പ്രതീക്ഷിക്കാം. ലൈഫ് ഇന്‍ഷുറന്‍സ്, ആരോഗ്യ ഇന്‍ഷുറന്‍സ് എന്നിവയിലേയ്ക്ക് കൂടുതല്‍പേരെ ആകര്‍ഷിക്കുന്നതിനുള്ള നടപടികള്‍ ബജറ്റില്‍ പ്രതീക്ഷിക്കാം. നികുതികിഴിവ് വര്‍ധിപ്പിച്ചുകൊണ്ടായിരിക്കും ഇതിന്റെ സാധ്യത പരീക്ഷിക്കുക. കോര്‍പറേറ്റുകള്‍ക്കും ജീവനക്കാര്‍ക്കും ഗ്രൂപ്പ് മെഡിക്കല്‍ ഇന്‍ഷുറന്‍സ് ആരോഗ്യപരിപാലന പരിശോധനകള്‍ എന്നിവയ്ക്ക് ഉയര്‍ന്ന നികുതി ആനുകൂല്യങ്ങള്‍ പ്രഖ്യാപിച്ചേക്കാം. ഇന്‍ഷുറന്‍സിന്റെ പ്രാധാന്യത്തെക്കുറിച്ച് കൂടുതല്‍ അവബോധം സൃഷ്ടിക്കുന്നതിനാകും പ്രാധാന്യംനല്‍കുക. അടിസ്ഥാനസൗകര്യവികസനത്തിന് 1.02 ലക്ഷംകോടി രൂപചെലവഴിക്കുകയെന്ന ലക്ഷ്യത്തോടെ ഇന്‍ഫ്രസ്ട്രക്ചര്‍ പ്രൊജക്ടുകള്‍ക്ക് ധനസഹായം നല്‍കുന്നതിന് പുതിയ ധനകാര്യ പദ്ധതി പ്രഖ്യാപിക്കാനിടയുണ്ട്. പൊതുമേഖല ബാങ്കുകളുടെ മൂലധനം ഉയര്‍ത്തുന്നതിനും ബജറ്റില്‍ നടപടികളുണ്ടാകും. വ്യക്തിഗത ആദായ നികുതി സ്ലാബുകളുടെ പരിധി ഉയര്‍ത്തുകയും സ്റ്റാന്‍ഡേഡ് ഡിഡക്ഷന്‍ തുകവര്‍ധിപ്പിക്കുകയുംചെയ്ത് വ്യക്തികളുടെ ഉപഭോഗശേഷി വര്‍ധിപ്പിക്കാനും സര്‍ക്കാര്‍ തയ്യാറായേക്കും. ഇത്തരത്തിലുള്ള നിരവധി സംശയങ്ങളാണ് ഉണ്ടായിരിക്കുന്നത്. സാമ്പത്തിക മാന്ദ്യം മറികടക്കാനുള്ള ബജറ്റാകുുമോ ഉണ്ടാവുകയെന്നു പ്രതീക്ഷിക്കാം .
eng­lish sum­ma­ry ; Cen­tral bud­get; Coun­try amidst concerns