Web Desk

ആലപ്പുഴ

December 18, 2020, 10:34 am

ആലപ്പുഴ ബൈപ്പാസിൽ ടോൾ ഏർപ്പെടുത്താൻ കേന്ദ്രനിർദേശം

Janayugom Online

സംസ്ഥാനത്തെ ഏറ്റവും കാലതാമസമുണ്ടായ പദ്ധതികളിൽ ഒന്നായ ആലപ്പുഴ ബൈപ്പാസിൽ ടോൾ പിരിവ് ഏർപ്പെടുത്താൻ കേന്ദ്രനിർദേശം.
നിർമ്മാണപ്രവർത്തനങ്ങൾ ഏകദേശം പൂർത്തിയായ സാഹചര്യത്തിൽ ഉദ്‌ഘാടനത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സമയത്തിനായുള്ള കാത്തിരിപ്പിലാണ് കേരളസർക്കാർ. അവസാനഘട്ട മിനുക്കുപണികൾ മാത്രമാണ് ഇനി ബാക്കിയുള്ളത്. 6.8 കിലോമീറ്റര്‍ നീളമുള്ള ബൈപാസില്‍ 3.2 കിലോമീറ്റര്‍ എലവേറ്റഡ് ഹൈവേയാണ്. നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായ പാതയിലൂടെ ആദ്യ യാത്ര നടത്തി മന്ത്രി ജി സുധാകരന്‍ നിര്‍മാണ പുരോഗതി നേരിട്ട് വിലയിരുത്തി.

ആലപ്പുഴ ബൈപ്പാസില്‍ ടോള്‍ വേണ്ടെന്ന നിലപാടാണ് സംസ്ഥാന സര്‍ക്കാർ സ്വീകരിച്ചിരുന്നത്. എന്നാല്‍ 100 കോടിക്ക് മുകളിലുള്ള നിര്‍മാണ പ്രവര്‍ത്തിയായത് കൊണ്ട് തന്നെ ടോള്‍ പിരിവ് ഒഴിവാക്കാന്‍ കഴിയില്ലെന്നാണ് കേന്ദ്ര സർക്കാരിന്റെ തീരുമാനം. അതിനാല്‍ കൊല്ലം ബൈപ്പാസിലേതിന് സമാനമായി ആലപ്പുഴയിലും ടോള്‍ ഏര്‍പ്പെടുത്തും.

 

Eng­lish Sum­ma­ry : Cen­tral direc­tive to impose toll on Alap­puzha bypass

You May Also Like This Video