രാജ്യവ്യാപക ലോക്ക് ഡൗണിനിടയില്‍ ഓണ്‍ലൈന്‍ വ്യാപാരത്തിന് ഇളവ് നല്കി കേന്ദ്ര സര്‍ക്കാര്‍. ഏപ്രില്‍ 20ന്
ശേഷം ഓണ്‍ലൈന്‍ വ്യാപാരം സാധാരണ നിലയിലാക്കാനാണ് നീക്കം.ഇതിന്റെ ഭാഗമായി ഇലക്ട്രോണിക്സ് ഉപത്ന്നങ്ങള്‍ ഉള്‍പ്പടെയുള്ളവ വില്‍ക്കുന്നതിന് ഇ‑കൊമേഴ്സ് സ്ഥാപനങ്ങള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കിയിട്ടുണ്ട്. മൊബൈല്‍ ഫോണ്‍, ടെലിവിഷന്‍, റഫ്രിജറേറ്റര്‍, ലാപ് ടോപ്, സ്റ്റേഷനറി വസ്തുക്കള്‍ എന്നിവ ആമസോണ്‍, ഫ്ളിപ്കാര്‍ട്ട്, സ്നാപ്ഡീല്‍ തുടങ്ങിയ ഇ‑കൊമേഴ്സ് പോര്‍ട്ടലുകള്‍ വഴി ഏപ്രില്‍ 20 മുതല്‍ വിതരണം തുടങ്ങും.
കോവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങളുടെ ഭാഗമായി മെയ് മൂന്നുവരെ അടച്ചിടല്‍ നീട്ടിയതിനെതുടര്ന്ന് പുറത്തിറക്കിയ മാര്‍ഗനിര്‍ദേശങ്ങളില്‍ ഭക്ഷണം, മരുന്ന്, മെഡിക്കല്‍ ഉപകരണങ്ങള്‍, അവശ്യവസ്തുക്കള്‍ എന്നിവമാത്രം വിതരണം ചെയ്യാനായിരുന്നു നേരത്തെ ഇ‑കൊമേഴ്സ് കമ്ബനികള്‍ക്ക് അനുമതി ലഭിച്ചിരുന്നത്.
എന്നാല്‍ നേരത്തെ പുറത്തിറക്കിയ മാര്ഗനിര്ദേങ്ങള്ക്ക് വ്യക്തത വരുത്തിക്കൊണ്ടാണ് ആഭ്യന്തര മന്ത്രാലയത്തിന്റെ പുതിയ നിര്‍ദേശം ഇപ്പോള്‍ പുറത്തിറക്കിയിരിക്കുന്നത്. തളര്‍ച്ചയിലായ വാണിജ്യ‑വ്യവസായ സ്ഥാപനങ്ങള്‍ക്ക് ഉണര്‍വേകാനാണ് സര്‍ക്കാരിന്റെ നടപടിയിലൂടെ ഉദ്ദേശിക്കുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.