ന്യൂഡൽഹി: കേന്ദ്ര മോട്ടോര്‍ വാഹന നിയമ ഭേദഗതിയിലൂടെ നിലവിൽ വന്ന ഉയര്‍ന്ന പിഴ മറികടക്കാനുള്ള സംസ്ഥാനങ്ങളുടെ ശ്രമങ്ങള്‍ക്കെതിരെ കേന്ദ്രസർക്കാർ. കേന്ദ്ര നിയമത്തിൽ ഗതാഗത നിയമലംഘനങ്ങള്‍ക്ക് നിഷ്കര്‍ഷിക്കുന്ന പിഴയെക്കാള്‍ കുറഞ്ഞ തുക ഈടാക്കാൻ സംസ്ഥാനങ്ങല്‍ക്ക് അധികാരമില്ലെന്നും നിയമം നടപ്പാക്കാൻ സംസ്ഥാനത്തെ നിര്‍ബന്ധിക്കുമെന്നും കേന്ദ്രം വ്യക്തമാക്കി. വിഷയത്തിൽ ഗതാഗതമന്ത്രാലയം നിയമമന്ത്രാലയത്തോട് നിയമോപദേശം തേടിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ അറ്റോര്‍ണി ജനറൽ കെ കെ വേണുഗോപാൽ ഇക്കാര്യം അറിയിക്കുകയായിരുന്നു. കേരളവും ഗുജറാത്തുമുള്‍പ്പെടെ ചില സംസ്ഥാനങ്ങള്‍ മോട്ടോര്‍ വാഹനനിയമഭേദഗതി പ്രകാരമുള്ള പിഴതുക കുറച്ചിരുന്നു. കൂടാതെ ഹെൽമറ്റ് നിര്‍ബന്ധമല്ലെന്ന് പ്രഖ്യാപിച്ച ഗുജറാത്ത് സര്‍ക്കാരിന്റെ നീക്കത്തിനും കേന്ദ്രതീരുമാനം തിരിച്ചടിയാകും.
സെപ്തംബര്‍ ഒന്നിനാണ് മോട്ടോര്‍ വാഹന നിയമത്തില്‍ ഭേദഗതി വന്നത്. ഹെൽമറ്റും സീറ്റ്ബെൽറ്റും ധരിക്കാതെ വാഹനമോടിക്കുക, ഇൻഷ്വറൻസ് ഇല്ലാതെ വാഹനം നിരത്തിലിറക്കുക തുടങ്ങിയ 24 തരം നിയമലംഘനങ്ങള്‍ക്ക് ഉയര്‍ന്ന പിഴയീടാക്കാനും ഈ തുക തത്സമയം അടച്ചാൽ മതിയെന്നും നിഷ്കര്‍ഷിക്കുന്നതാണ് പുതിയ ഭേദഗതി. ഉയര്‍ന്ന പിഴ നിലവിൽ വന്നതിനു പിന്നാലെ പിഴ കുറയ്ക്കാനുള്ള ശ്രമങ്ങളുമായി ആദ്യം എത്തിയത് ഗുജറാത്ത് ഉൾപ്പെടെയുള്ള ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളായിരുന്നു. കേന്ദ്രനിയമം നടപ്പാക്കാൻ സംസ്ഥാനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്കാൻ കേന്ദ്രസര്‍ക്കാരിന് അധികാരമുണ്ടെന്നാണ് ഭരണഘടനയിലെ 256-ാം അനുച്ഛേദം പറയുന്നത്. ഭരണഘടനയിലെ 254-ാം അനുച്ഛേദപ്രകാരം ഒരു നിയമത്തിനു മേൽ കേന്ദ്രവും സംസ്ഥാനങ്ങളും തമ്മിൽ തര്‍ക്കമുണ്ടായാൽ കേന്ദ്രസര്‍ക്കാരിനാണ് മേൽക്കൈയെന്നാണ് നിയമോപദേശം. ഇതോടെ എല്ലാ സംസ്ഥാനങ്ങളും കേന്ദ്രം നിഷ്കര്‍ഷിക്കുന്ന പിഴ ഈടാക്കേണ്ടി വന്നേക്കും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.