Web Desk

ന്യൂഡല്‍ഹി

October 18, 2020, 10:00 pm

സമൂഹവ്യാപനം സമ്മതിച്ച് കേന്ദ്ര സര്‍ക്കാർ

Janayugom Online

ഒടുവില്‍ സമ്മതിച്ച് കേന്ദ്ര സര്‍ക്കാരും. രാജ്യത്ത് കോവിഡിന്റെ സമൂഹവ്യാപനം പല സംസ്ഥാനങ്ങളിലും നടന്നതായി കേന്ദ്ര ആരോഗ്യ മന്ത്രി ഹര്‍ഷ് വര്‍ദ്ധൻ പറഞ്ഞു. ജനങ്ങള്‍ അധികമായി തിങ്ങിപാര്‍ക്കുന്ന ചില സംസ്ഥാനങ്ങളിലെ ചില ജില്ലകളില്‍ സമൂഹവ്യാപനം നടന്നിട്ടുണ്ട്. എന്നാലിത് രാജ്യവ്യാപകമായി സംഭവിച്ചിട്ടില്ല.

കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങള്‍ കോവിഡിന്റെ സമൂഹ വ്യാപനം ചൂണ്ടിക്കാട്ടിയപ്പോള്‍ അത് നിഷേധിച്ച കേന്ദ്ര സര്‍ക്കാര്‍ ഒടുവില്‍ സംസ്ഥാനങ്ങള്‍ പറഞ്ഞത് സത്യമാണെന്ന് ഏറ്റുപറയേണ്ടി വന്നത് ശ്രദ്ധേയമായി. രാജ്യത്തെ കോവിഡ് കേസ് ആദ്യമായി റിപ്പോര്‍ട്ടു ചെയ്യുന്നത് ജനുവരി 30ന് കേരളത്തിലാണ്.

സംസ്ഥാന സര്‍ക്കാരിന്റെ ഫലപ്രദവും കാര്യക്ഷമവുമായ ഇടപെടല്‍ മൂലം രോഗവ്യാപനം ഉണ്ടായില്ല. രണ്ടാം ഘട്ടത്തില്‍ കോവിഡിന്റെ പ്രാദേശികമായ വ്യാപനമാണ് ഉണ്ടായത്. എവിടെയും യാത്ര ചെയ്യാത്തവരും കോവിഡ് ബാധിതരായി. മൂന്നാം ഘട്ടമായാണ് സമൂഹവ്യാപനം സംഭവിച്ചത്. നാലാം ഘട്ടത്തില്‍ ഇത് മഹാമാരിയായി നിയന്ത്രണങ്ങള്‍ ലംഘിച്ച് മുന്നേറുകയും ചെയ്തു. ഓരോ ഘട്ടത്തിലെയും വ്യാപനങ്ങള്‍ നിയന്ത്രിക്കാന്‍ കേന്ദ്രം കൂടുതല്‍ ശക്തമായ നിയന്ത്രണങ്ങളും മുന്‍കരുതലുകളും സ്വീകരിച്ചിരുന്നെങ്കില്‍ രാജ്യത്തെ കോവിഡ് വ്യാപനം നിയന്ത്രിക്കാനായേനെ എന്നാണ് ആരോഗ്യവിദഗ്ധരുടെ വിലയിരുത്തൽ.

you may also like this video